KERALABREAKING NEWSLATEST

നടിയെ ആക്രമിച്ചകേസിൽ ദിലീപിനെതിരെ മൊഴി നൽകിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തലുമായ് മാപ്പുസാക്ഷി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ മൊഴി നൽകിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും മൊഴി മാറ്റിപ്പറയാൻ ലക്ഷങ്ങൾ വാഗ്ദാനം ചെയ്തുവെന്നും മാപ്പുസാക്ഷി വിപിൻ ലാൽ. 2019 ജനുവരിയിലാണ് ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് ആളുകൾ സമീപിച്ചതെന്നും ഒരു ബന്ധുവിനോടായിരുന്നു ഇത് ആവശ്യപ്പെട്ടതെന്നും വിപിൻ ലാൽ പറയുന്നു .

മൊഴിമാറ്റിയാൽ ലക്ഷങ്ങൾ നൽകാമെന്നും വീട് വച്ച് നൽകാമെന്നും അവർ വാഗ്ദാനം ചെയ്തു. തങ്ങൾ ദിലീപിന്‍റെ ആളുകളാണെന്ന് അവര്‍ വ്യക്തമാക്കിയതായും ജയിലില്‍കിടക്കുന്ന സമയത്ത് ഇദ്ദേഹത്തിനെതിരെ പരസ്യമായി എന്തെങ്കിലും പറഞ്ഞാല്‍ ജീവന്‍ അപായത്തിലാവും എന്ന് ജയില്‍ അധികൃതര്‍ പറഞ്ഞതു കൊണ്ടാണ് അന്ന് ഞാന്‍ മാധ്യമങ്ങളോട് അദ്ദേഹമല്ല ഇതിന് പുറകിലെന്ന് പറഞ്ഞതെന്നും എത്ര തെറ്റ് ചെയ്‌തെങ്കിലും തെറ്റ് തിരുത്താനുള്ള അവസരമായാണ് ഞാന്‍ അതിനെ കണക്കാക്കിയത്. ആ സഹോദരിക്ക് നീതി ലഭിക്കണമെന്നും വിപിൻ പറഞ്ഞു.

നൽകിയ മൊഴി മാറ്റിപ്പറയാൻ തയ്യാറല്ലെന്ന് അവരെ അറിയിച്ചത്തിനു ശേഷമാണ് ഭീഷണിക്കത്തുകൾ എത്തുന്നത്. എറണാകുളം എംജി റോഡ്, ആലുവ എന്നിവിടങ്ങളിൽ നിന്നും പോസ്റ്റ് ചെയ്തതാണ് കത്തുകൾ. നവംബറിൽ കേസ് പരിഗണിക്കുമ്പോൾ മൊഴി മാറ്റിപ്പറയണമെന്നും ഇല്ലെങ്കിൽ കൊന്നുകളയുമെന്നുമാണ് കത്തിലുള്ളത്. കാസര്‍കോട് വന്ന് നിന്‍റെ ബന്ധുവിനേയും നിന്നെയും കണ്ടതല്ലേ. എന്നിട്ടും മൊഴി മാറ്റില്ലാ എന്നാണോ തീരുമാനം. അങ്ങനെയെങ്കിൽ ദിവസങ്ങൾ എണ്ണപ്പെട്ടുവെന്നുമാണ് കത്തിലുള്ളത്. കുടുംബത്തിനടക്കം പ്രതിസന്ധി വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്. ഭീഷണിക്കത്തുകൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും വിപിൻ പറഞ്ഞു.</p>

Related Articles

Back to top button