ഒക്ടോബര്‍, ആദിത്യ വര്‍മ്മ എന്നീ ചിത്രങ്ങളിലൂടെ നായികയായി എത്തിയ നടിയാണ് ബനിത സന്ധു. താരം സോഷ്യല്‍ മീഡിയകളിലും സജീവമാണ്. കഴിഞ്ഞ ദിവസം സമ്മല്‍ ഔട്ട് ഫിറ്റിലുള്ള രസകരമായ വീഡിയോ ബനിത പങ്കുവെച്ചിരുന്നു,. എന്നാല്‍ ഇതിനായി കുറച്ചൊന്നുമല്ല ബനിത കഷ്ടപ്പെട്ടത്. വിഡിയോ ഷൂട്ട് ചെയ്യാനായി താന്‍ അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പറയുകയാണ് നടി. 20 കൊതുകുകളാണ് താരത്തെ കടിച്ചത് കൂടാതെ വെയിലേറ്റ് പൊള്ളിയെന്നും ഫോണ്‍ ഓവര്ഹീറ്റായെന്നുമാണ് താരം പറയുന്നത്. വിഡിയോയുടെ അടിക്കുറിപ്പായാണ് ഇത് കുറിച്ചത്. സമ്മര്ലുക്കില് മനോഹരിയാണ് എന്നാണ് ആരാധകരുടെ കമന്റ്.