KERALALATEST

നടിയെ ആക്രമിച്ച കേസ്; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ രാജിവെച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് ഇരയ്ക്കായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ രാജിവച്ചു. രാജിക്കത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചതായി അദ്ദേഹം വെളിപ്പെടുത്തി. നടിയെ ആക്രമിച്ച കേസില്‍ ഇന്ന് വിചാരണ പുനരാരംഭിക്കാനിരിക്കെയാണ് നടപടി. ഇതോടെ കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേയ്ക്ക് മാറ്റിവച്ചു. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിക്കത്ത് നല്‍കിയതോടെ വിചാരണ വീണ്ടും നീണ്ടുപോകുമെന്ന് ഉറപ്പായി.
കേസിന്റെ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരയായ നടിയും സ്‌പെഷല്‍ പ്രോസിക്യൂട്ടറും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. തുടര്‍ന്ന് സാക്ഷികളോട് ഇന്ന് ഹാജരാകാന്‍ കോടതി നോട്ടിസ് നല്‍കി. ഇതിനിടെയാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ഇരയ്ക്കു വേണ്ടി വാദിക്കുന്നതില്‍ നിന്ന് പിന്‍മാറിയിരിക്കുന്നത്. വിചാരണക്കോടതി മാറണമെന്ന് സര്‍ക്കാരും ഹൈക്കോടതിയോട് അപേക്ഷിച്ചിരുന്നു.
കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന കാരണമായിരുന്നു സര്‍ക്കാരും പ്രോസിക്യൂട്ടറും ഉന്നയിച്ചത്. പ്രോസിക്യൂട്ടര്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തില്‍ വിചാരണ മറ്റൊരു കോടതിയിലേയ്ക്ക് മാറ്റണമെന്നായിരുന്നു ഇരയുടെ അഭ്യര്‍ഥന. ഇരയുടെ വിസ്താരം പൂര്‍ത്തിയായ സാഹചര്യത്തില്‍ പുരുഷ ജഡ്ജിയുടെ കോടതി ആയാലും മതിയെന്ന അഭ്യര്‍ഥനയും കോടതി കണക്കിലെടുത്തിരുന്നില്ല.
കോടതി മാറ്റം തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന നിരീക്ഷണത്തില്‍ പ്രോസിക്യൂഷനും കോടതിയും പരസ്പര വിശ്വാസത്തോടെ മുന്നോട്ടു പോകണമെന്ന നിര്‍ദേശത്തോടെയായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിള്‍ ബഞ്ച്, വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം തള്ളിയത്

Related Articles

Back to top button