സാധാരണയുള്ള വിവാഹ പ്രായമായെങ്കിലും വിവാഹം കഴിക്കാതെയുള്ള നായികമാരാണ് പൊതുവെ സിനിമയിലുള്ളത്. അവിവാഹിതരായി തുടരുന്ന നിരവധി താര സുന്ദരികളെ നമുക്ക് അറിയാവുന്നതാണ്. സാധാരണയായി ബോളിവുഡിലും ടോളിവുഡിലും ഹോളിവുഡിലും കൂടുതലായി കാണുന്ന ഈ പ്രവണത ഇപ്പോള്‍ മലയാള സിനിമയിലും ഉണ്ട്. ശക്തമായ നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ മലയാള സിനിമയില്‍ അവതരിപ്പിച്ച പല നടിമാരും സാധാരണ വിവാഹ പ്രായമയെങ്കിലും അവിവാഹിതരാണ്. അവരില്‍ പ്രശസ്തരായ ചില നടിമാരെ കുറിച്ചാണ് പറയുന്നത്
ശോഭന.
മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയായ ശോഭന വിവാഹിതയല്ല. 50 വയസായ താരം വിവാഹിതയെല്ലെങ്കിലും ദത്തെടുത്ത ഒരു കുഞ്ഞിന്റെ അമ്മയാണ്. അതിനാല്‍ താരം ഇനി വിവാഹം കഴിക്കുന്നുണ്ടാകില്ല.
നയന്‍താര.
തെന്നിന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ പദവി അലങ്കരിക്കുന്ന നയന്‍താര 34 വയസ് പിന്നിട്ടെങ്കിലും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. വിവാഹം ചെയ്യാത്ത നടിമാരുടെ പട്ടികയില്‍ മുന്നിലാണ് താരം. ചിമ്പു, പ്രഭുദേവ, വിഘ്നേശ് തുടങ്ങിയ പ്രമുഖരുമായുള്ള താരത്തിന്റെ പ്രണയ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ലക്ഷ്മി ഗോപാലസ്വാമി.
ഒരുപിടി നല്ല കഥാപാത്രങ്ങള്‍ കൊണ്ട് മലയാളികള്‍ക്ക് സുപരിചിതയായ നടി ലക്ഷ്മി ഗോപാലസ്വാമി ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. 50 വയസായിട്ടും ലക്ഷ്മി ഇതുവരെയും വിവാഹം കഴിക്കാതെ നൃത്തത്തെ നെഞ്ചിലേറ്റി മുന്നോട്ട് പോവുകയാണ് താരം. ഇഷ്ട്ടപ്പെട്ട ഒരാളിനെ കണ്ടെത്തിയാല്‍ വിവാഹം ഉടനെ ഉണ്ടാവുമെന്ന് താരം പറഞ്ഞിരുന്നു.
നിത്യ മേനോന്.
പ്രേക്ഷക ഹൃദയങ്ങള്‍ കീഴകടക്കി മികച്ച പ്രകടനം കാഴ്ചവെക്കുന്ന യുവ നായികയാണ് നിത്യ മേനോന്. 32 വയസായിട്ടും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഇപ്പോഴും കൈനിറയെ സിനിമകളുമായി തമിഴിലും മലയാളത്തിലും നിത്യ സജീവമാണ്.
പാര്‍വതി തിരുവോത്ത്.
ശക്തമായ കഥാപാത്രങ്ങളെ മലയാള സിനിമയില്‍ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ താരമാണ് പാര്‍വതി. 32 വയസാണെങ്കിലും താരം ഇതുവരെ വിവാഹിതയല്ല. തന്റെ വ്യക്തമായ നിലപാടുകള്‍ കൊണ്ട് ശ്രദ്ധ നേടിയ താരം നിരവധി വിവാദങ്ങളിലും ഉള്‍പ്പെട്ടിട്ടുണ്ട്.
രമ്യ നമ്പീശന്.
ശക്തമായ നിലപാടുകളിലൂടെയും മികച്ച കഥാപാത്രങ്ങളിലൂടെയും മലയാള സിനിമയില്‍ തിളങ്ങി നില്ക്കുന്ന താരമാണ് രമ്യ നമ്പീശന്. 34 വയസാണ് താരത്തിന്. ഇതുവരെ വിവാഹം കഴിക്കാത്ത താരത്തിന്റെ പല പ്രണയ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.
മീര നന്ദന്.
അഭിനയം അവതരണം എന്നീ മേഖലകളില്‍ ശ്രദ്ധ നേടിയ താരമാണ് മീര നന്ദന്. ദുബായിയില്‍ എഫ് എം ആര്‍ജെയും ബിസിനസുകാരിയുമായി തിളങ്ങുകയാണ് താരം ഇപ്പോള്‍. 29 വയസാണ് താരത്തിന്. താരം വിവാഹിതയല്ല.
ഹണി റോസ്.
2005 മുതല്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ടെങ്കിലും ട്രിവാന്ട്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെയാണ് ഹണി കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഒരുപാട് ചിത്രങ്ങളില്‍ നിരവധി വേഷങ്ങള്‍ ചെയ്തു. 29വയസുള്ള ഹണി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.
അനുശ്രീ.
ശ്രദ്ധേയമായ വേഷങ്ങള്‍ വെള്ളിത്തിരയില്‍ അനശ്വരമാക്കികൊണ്ട് പ്രേക്ഷക പ്രീതി നേടിയ താരമാണ് അനുശ്രീ. 21 വയസ്സിലാണ് താരം സിനിമയില്‍ അരങ്ങേറുന്നത്. ഇപ്പോള്‍ താരത്തിന് 30 വയസ്സായി. താരം ഇതുവരെ വിവാഹിതയല്ല. തനിക്ക് പ്രണയമുണ്ടെന്നും ഉടന്‍ വിവാഹിതയാകുമെന്നും താരം പ്രേക്ഷകരോട് വെളിപ്പെടുത്തിയിരുന്നു.