BOLLYWOODENTERTAINMENT

നടി സടാഷയ്ക്ക് പിന്നാലെ സഹോദരി രൂപാലി സുരിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു

നടി നദാഷ സുരിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സഹോദരിയും നടിയുമായ രൂപാലി സുരിയ്ക്കും രോഗം സ്ഥിരീകരിച്ചു. നടി തന്നെയാണ് ഈ വിവരം പുറംലോകത്തെ അറിയിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രൂപാലി സുരി ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. നേരിയ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തനിക്ക് കൊവിഡ് പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ഹോം ക്വാറന്റൈനില്‍ കഴിയുകയാണെന്നും രൂപാലി അറിയിച്ചു.
മൂക്കിനും തൊണ്ടയ്ക്കുമൊക്കെ അസ്വസ്ഥതകള്‍ തോന്നിയിരുന്നെന്നും മണമറിയാത്ത അവസ്ഥയും രുചിയില്ലാത്തതുപോലെയുമൊക്കെ തോന്നി. ഇതൊക്കെയുണ്ടെങ്കിലും തന്റെ യോഗ തുടര്‍ന്നുവെന്നും ബ്രീത്തിങ് എക്‌സര്‍സൈസും ചെയ്തുവെന്നും രൂപാലി കുറിച്ചിരിക്കുന്നു. വലിയ രീതിയിലൊന്നുമല്ലെന്ന് രൂപാലി എടുത്തു പറഞ്ഞിട്ടുണ്ട്. പോസിറ്റീവായിരുന്നാല്‍ മാത്രമേ കൊവിഡ് പോസിറ്റീവിനെ നെഗറ്റീവാക്കാന്‍ സാധിക്കുകയുള്ളൂ എന്നും രൂപാലി ഓര്‍മ്മിപ്പിക്കുന്നു.
ഇതൊരു വലിയ അസുഖമാണെന്നും നിങ്ങളെ വല്ലാതെ തളര്‍ത്താന്‍ ഇതിനാകുമെന്നും രൂപാലി സുരി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നു. രൂപാലിക്ക് പെട്ടെന്നുള്ള രോഗശാന്തി നേര്‍ന്ന് നിരവധി പേരാണ് കമന്റ് ബോക്‌സുകളിലെത്തുന്നത്. ഈ യാത്രയില്‍ നിങ്ങളും ഒപ്പമുണ്ടാകണമെന്നും ഒന്നിച്ച് കൊറോണയെ തുരത്താമെന്നും രൂപാലി കുറിച്ചിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker