എഡിജിപി എംആർ അജിത് കുമാറിനെതിരെ ഇപ്പോൾ നടപടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അജിത് കുമാറിനെതിരെ ഉയർന്ന ആക്ഷേപങ്ങളെപ്പറ്റി അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണ റിപ്പോർട്ട് വന്നശേഷം നടപടി ആവശ്യമെങ്കിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഒരുതരത്തിലുള്ള രാഷ്ട്രീയ ചർച്ചയക്കും ഒരു പൊലീസ് ഉദ്യോസ്ഥനെയും നിയോഗിക്കുന്ന പതിവ് തങ്ങൾക്കില്ലെന്ന് മുഖ്യമന്ത്രി വിശദമാക്കി.എഡിജിപിയ്ക്കെതിരെ അന്വേഷണം നടക്കട്ടെയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. സാധാരണഗതിയിൽ ഒരു പരാതി തന്നാൽ അത് അന്വേഷിച്ചു നടപടിയെടുക്കുന്നതാണ് സാധാരണ നില. സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിൽ തന്നെ പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയോഗിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി.വി അൻവർ ഒരു പരാതി നൽകുന്നതിനു മുൻപ് മാധ്യമങ്ങളിൽ പറഞ്ഞു. ഒരു ദിവസം പറഞ്ഞു പിറ്റേദിവസം പറഞ്ഞു പിന്നെയും പറഞ്ഞുകൊണ്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
64 Less than a minute