ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസിന്റെ വരനെ ആവശ്യമുണ്ട്’,’മണിയറയിലെ അശോകന്’, ‘കുറുപ്പ് ‘ എന്നീ ചിത്രങ്ങള്‍ക്കു ശേഷം എത്തുന്ന പുതിയ ചിത്രമാണ് ‘അടി’. ‘ രതീഷ് രവിയുടെ തിരക്കഥക്ക് ലില്ലി’, ‘അന്വേഷണം’ എന്നീ മികച്ച ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് സംവിധായകന്. ഷൈന്‍ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. വിവാഹ വേഷത്തിലുള്ള അഹാനയുടെയും ഷൈനിന്റെയും കാരിക്കേച്ചര്‍ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്ളത്. ബീറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ നൗഫല്‍ ആണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. സെഫി സേവ്യര്‍ കോസ്റ്റ്യൂം ഡിസൈനിങ്ങും സുഭാഷ് കരണ്‍ ആര്‍ട്ടും രഞ്ജിത് ആര് മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു. ആലുവയിലും പരിസര പ്രദേശങ്ങളിലുമായി അമ്പത് ദിവസം കൊണ്ടാണ് ‘അടി’യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.