BREAKINGKERALANEWS

ADM ന്റെ മരണം പരാമർശിക്കുന്ന ചോദ്യപേപ്പർ തയ്യാറാക്കി; ലോ കോളേജ് താൽക്കാലിക അധ്യാപകനെ പിരിച്ചുവിട്ടു

എഡിഎം കെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് എൽഎൽബി പരീക്ഷ ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയ അധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. മഞ്ചേശ്വരം ലോ കോളേജിലെ താൽക്കാലിക അധ്യാപകനെതിരെയാണ് എസ്എഫ്ഐയുടെ പരാതിയിൽ കണ്ണൂർ സർവ്വകലാശാല നടപടിയെടുത്തത്.

 

ത്രിവത്സര എൽ എൽ ബി മൂന്നാം സെമസ്റ്റർ ഇന്റേണൽ പരീക്ഷാ പേപ്പറിലാണ് എഡിഎമ്മിന്റെ ആത്മഹത്യ കേസ് പരാമർശിക്കുന്ന ചോദ്യങ്ങൾ വന്നത്. ചോദ്യപേപ്പറിന്റെ പകർപ്പ് ലഭിച്ചു .

കാലിക പ്രസക്തിയുള്ള വിഷയമായതിനാലാണ് ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയതെന്ന് അധ്യാപകനായ ഷെറിൻ സി എബ്രഹാം പറഞ്ഞു.ഓപ്‌ഷണൽ 3 ഹ്യൂമൻ റൈറ്സ് ലോ ആൻഡ് പ്രാക്ടീസ് എന്ന വിഷയവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ചോദ്യപേപ്പറിലാണ് വിഷയം ഉൾപ്പെടുത്തുന്നത്.

Related Articles

Back to top button