KERALALATESTPOLITICS

പേരില്‍ നിന്ന് ‘അടൂര്‍’ ഒഴിവാക്കണമെന്ന് SFI; അനുജന്മാരുടെ ആവശ്യം അന്യായമായതിനാല്‍ തള്ളിക്കളയുന്നുവെന്ന് അടൂര്‍ പ്രകാശ്

കോണ്‍ഗ്രസ് നേതാവും ആറ്റിങ്ങല്‍ എംപിയുമായ അടൂര്‍ പ്രകാശിന്റെ പേരില്‍ നിന്ന് അടൂരിനെ ഒഴിവാക്കി നാടിനെ അപമാനത്തില്‍ നിന്നും മുക്തമാക്കണമെന്ന് എസ്എഫ്‌ഐ അടൂര്‍ ഏരിയ കമ്മിറ്റി. എന്നാല്‍ അന്യായമായ ആവശ്യമായതിനാല്‍ കുഞ്ഞ് അനുജന്മാരുടെ ആവശ്യം തള്ളിക്കളയുകയാണെന്ന് അടൂര്‍ പ്രകാശ് മറുപടി നല്‍കി.

‘ കൊല്ലം എസ്എന്‍ കോളജില്‍ കെ.എസ്.യു യൂണിറ്റ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് അടൂര്‍ പ്രകാശ് എന്ന പേര് സ്വീകരിച്ചത്. കോന്നിയെയും ആറ്റിങ്ങലിനെയും ഹൃദയത്തോട് ചേര്‍ത്തു വെക്കുമ്പോഴും എന്റെ പേര് ‘അടൂര്‍ പ്രകാശ്’ എന്ന് തന്നെയാണ്. കാരണം എന്റെ അച്ഛന്റെ പേര് സഖാവ് അടൂര്‍ കുഞ്ഞുരാമന്‍ എന്നാണ്’- അടൂര്‍ പ്രകാശ് ഫേസ്ബുക്കില്‍ കുറിച്ചു. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകങ്ങളെ തുടര്‍ന്നാണ് എസ്എഫ്‌ഐ അടൂര്‍ ഏരിയ കമ്മിറ്റി ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

രാവിലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി #രാഹുല്‍മാംങ്കൂട്ടത്തില്‍ എന്നെ വിളിച്ചപ്പോഴാണ് അടൂരിലെ SFI കുട്ടികള്‍ക്ക് എന്റെ പേരായ അടൂര്‍ പ്രകാശിലെ ‘അടൂര്‍’ എടുത്ത് മാറ്റണം എന്ന് ഒരു ആവശ്യം ഉണ്ട് എന്ന് പറയുന്നത്. പകരം ‘ആറ്റിങ്ങല്‍ പ്രകാശ്’ എന്നാക്കിയാലോ എന്നൊരു അഭിപ്രായവും രാഹുല്‍ പങ്കുവെച്ചു. അടൂരിലെ SFIക്കാരായ എന്റെ കുഞ്ഞ് അനുജന്മാരോട് പറയട്ടെ. നിങ്ങളൊക്കെ ജനിക്കും മുന്‍പാണ് അതായത് ഞാന്‍ കൊല്ലം SN കോളേജില്‍ KSU യൂണിറ്റ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് #അടൂര്‍പ്രകാശ് എന്ന പേര് സ്വീകരിച്ചത്.

അടൂര്‍ പ്രകാശ് എന്ന പേരിലാണ് ഞാന്‍ 1996ല്‍ (അന്നും നിങ്ങള്‍ ജനിച്ചു കാണാനിടയില്ല) കോന്നി എന്ന ഇടത് കോട്ടയില്‍ പോയി മത്സരിക്കുന്നതും ജയിക്കുന്നതും. തുടര്‍ന്ന് 23 വര്‍ഷക്കാലം കോന്നിക്കാരുടെ സ്‌നേഹവും പിന്തുണയും ഏറ്റുവാങ്ങി ഞാന്‍ അവരില്‍ ഒരാളായി കോന്നി MLA ആയിരിക്കുമ്പോഴും എന്റെ പേര് ‘അടൂര്‍ പ്രകാശ്’ എന്നായിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് പാര്‍ട്ടി നിര്‍ദ്ദേശിച്ചത് അനുസരിച്ച് ഞാന്‍ ആറ്റിങ്ങല്‍ എന്ന മറ്റൊരു ഇടത് കോട്ടയില്‍ മത്സരിക്കാനെത്തിയത്. അവിടുത്തെ ‘സീനിയറായ’ എം.പിയെ പരാജയപ്പെടുത്തിയാണ് ആറ്റിങ്ങലുകാരുടെ കലര്‍പ്പില്ലാത്ത സ്‌നേഹം ഏറ്റുവാങ്ങി ഞാന്‍ ആറ്റിങ്ങല്‍ MP ആയത്. അപ്പോഴും എന്റെ പേര് ‘അടൂര്‍ പ്രകാശ്’ എന്നായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker