ENTERTAINMENTMALAYALAM

ആടുജീവിതത്തിന്റെ കിടിലന്‍ ഫാന്‍ മെയ്ഡ് പോസ്റ്റര്‍ ഇതാ

പൃഥ്വിരാജ് – ബ്ലെസ്സി കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനൊരുങ്ങുന്ന ‘ആടുജീവിതം’ എന്ന സിനിമയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നവരാണ് ഒട്ടുമിക്ക സിനിമാ പ്രേമികളും. നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ കരിയറിലെ തന്നെ വമ്പന്‍ സിനിമയായാണ് ആടുജീവിതം. എഴുത്തുകാരന്‍ ബെന്യാമിന്‍ എഴുതിയ ആടുജീവിതം എന്ന നോവല്‍ ഏറെ ജനപ്രിയമായിരുന്നു. ആ കഥ ആസ്പദമാക്കി രണ്ടു വര്‍ഷത്തോളമായി ആടുജീവിതം സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയുമാണ്. അതിനിടെ ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ഒരു ഫാന്‍ മെയ്ഡ് പോസ്റ്റര്‍ തരംഗമായിരിക്കുകയാണ്.
സിനിമയുടെ ചിത്രീകരണം ജോര്‍ദ്ദാനില്‍ നടക്കുമ്പോഴായിരുന്നു കൊവിഡ് ഭീതിയില്‍ ലോക്ക് ഡൗണ്‍ വന്നത്. ഇതോടെ ഷൂട്ട് നീണ്ടു പോയി. പൃഥ്വിരാജ് അടക്കമുള്ള സിനിമാ പ്രവര്‍ത്തകര്‍ ഇതോടെ ജോര്‍ദ്ദാനില്‍ കുടുങ്ങി. ലോക്ക് ഡൗണ്‍ നീങ്ങിയപ്പോള്‍ അവര്‍ കേരളത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. അതിനാല്‍ ഇനിയും കുറച്ച് ഭാഗങ്ങളുടെ ചിത്രീകരണം നടക്കേണ്ടതുണ്ട്. ചിത്രത്തില്‍ നജീബായി ഗംഭീര മേക്കോവറാണ് പൃഥ്വി നടത്തിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്ന ആടുജീവിതം ഫാന്‍ മെയ്ഡ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത് പോസ്റ്റര്‍ ഡിസൈനറായ വിഷ്ണു നാരായണന്‍ ആണ്. ആടുജീവിതം ട്രിബ്യൂട്ട് പോസ്റ്റ് എന്ന് പറഞ്ഞാണ് ഇത് വിഷ്ണു പങ്കുവെച്ചിരിക്കുന്നത്.’നാം അനുഭവിക്കാത്ത ജീവിതങ്ങള്‍ എല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്’ എന്ന് കുറിച്ചുകൊണ്ട് തന്നെയാണ് വിഷ്ണു പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

Related Articles

Back to top button