തിരുവല്ല :കവിയൂര്‍ ചിറത്തലയ്ക്കല്‍ അഡ്വ. രഞ്ജി ജോര്‍ജ്ജ് ചെറിയാന് (39) നിര്യാതനായി. ഭൗതികശരീരം ശനിയാഴ്ച രാവിലെ 7 മുതല്‍ 11 വരെ തിരുവല്ലയിലെ ഭവനത്തില്‍ പൊതു ദര്‍ശനത്തിനായി കൊണ്ടുവരുന്നതും തുടര്‍ന്ന് കവിയുരിലെ കുടുംബ വീട്ടില്‍ വച്ച് ഭവനത്തിലെ ശുശ്രുഷ 2 മണിക്ക് ആരംഭിക്കുന്നതും തുടര്‍ന്ന് സംസ്കാരം 3 ന് കവിയുര്‍ സ്ലീബാ ഓര്‍ത്തഡോകസ് ദേവാലയത്തില്‍ നടക്കുന്നതുമാണ്. തിരുവല്ലയിലെ സീനിയര്‍ അഭിഭാഷകനും കേരള ബാര്‍ കൗണ്‍സില്‍ ഓണററി സെക്രട്ടറിയും ഓര്‍ത്തഡോക്സ് സഭ മാനേജിംഗ് കമ്മറ്റിയംഗവുമായെ അഡ്വ. ചെറിയാന് വര്‍ഗ്ഗീസിന്റെ മകനാണ്. മാതാവ് : വിജി. ഭാര്യ: തടിയൂര്‍ മുണ്ടയില്‍ അഡ്വ.ഷിജിമോള്മാത്യു .മകന്: ആദിത്യ ചെറിയാന് ജോര്‍ജജ് .
രഞ്ജി ചെറിയാന്റെ അകാല വിയോഗത്തില്‍ കേരളഭൂഷണം ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ ഡോ: കെ സി ചാക്കോ അനുശോചിച്ചു.