കൊച്ചി : കാര്‍ഷിക മേഖലയിലെ സേവന ദാതാക്കളായ സമുന്നതി, എഫ്പിഒകളെയും അഗ്രി എന്റര്്രൈപസുകളെയും ഡിജിറ്റലായി ബന്ധിപ്പിക്കുന്ന, ഇക്കോ സിസ്റ്റം പ്ലാറ്റ് ഫോം, അഗ്രി എലവേറ്റ് അവതരിപ്പിച്ചു. കാര്‍ഷിക സേവനാവശ്യങ്ങള്‍ നിറവേറ്റുന്നതിന്, എഫ്പിഒകളെയും അഗ്രിഎന്റര്്രൈപസുകളെയും ഡിജിറ്റലായി ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ ഇക്കോസിസ്റ്റം പ്ലാറ്റ് ഫോം ആണ് അഗ്രി എലവേറ്റ്.
ചെറിയ കൃഷി സ്ഥലങ്ങള്‍ ഉള്ള കര്‍ഷകര്‍ക്കായി വിപണികള്‍ പ്രവര്‍ത്തിപ്പിക്കുന്നതോടൊപ്പം കാര്‍ഷിക മേഖലയില്‍ തന്നെ ഡിജിറ്റല്‍ പരിവര്‍ത്തനം സാധ്യമാക്കുകയാണ് അഗ്രിഎലവേറ്റിന്റെ ലക്ഷ്യം. കാര്‍ഷിക രംഗം നേരിടുന്ന പ്രധാന വെല്ലുവിളികളില്‍, വിവരങ്ങളുടെ അസന്തുലിതത്വവും നെറ്റ് വര്‍ക്ക് ചാനലുകളിലേയ്ക്കുള്ള അപ്രാപ്യതയും സാമ്പത്തിക മധ്യവര്ത്തിത്വവും ഉള്‍പ്പെടുന്നു.
ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമായ അഗ്രിഎലവേറ്ററിലൂടെ ഇന്‍ക്യുബേറ്റര്‍മാര്‍, പണം വായ്പ നല്കുന്നവര്, പുതുതലമുറ സ്റ്റാര്‍ട്ട് അപ്പുകള്‍ എന്നിവരുമായി ബന്ധപ്പെടാം. കാര്‍ഷികരംഗത്തെപ്പറ്റിയുള്ള വിദഗ്ദ്ധരുടെ സേവനവും ലഭ്യമാണ്.
ലാഭരഹിത വേദിയായിരിക്കും അഗ്രിഎലവേറ്റെന്ന്, സമുന്നതിയുടെ സിഇഒ എസ്.ജി. അനില്‍കുമാര്‍ പറഞ്ഞു. സമുന്നതി യാതൊരു ബിസിനസ് ക്രമീകരണങ്ങള്‍ക്കും സഹായം നല്‍കില്ല എന്നതാണ് ഒരു പ്രത്യേകത.
ഉപയോക്താക്കളില്‍നിന്ന് അംഗത്വഫീസ് ഈടാക്കുന്നില്ല എന്നൊരു പ്രത്യേകത കൂടിയുണ്ട്. കാര്‍ഷിക പരിസ്ഥിതിയിലെ ബന്ധപ്പെട്ട എല്ലാവര്ക്കും പരസ്പരാവശ്യങ്ങള് നിറവേറ്റാന്‍ അഗ്രിഎലവേറ്റ് സഹായകമാണ്. സ്വയം പര്യാപ്തതയുടെയും സേവനങ്ങളുടെയും വിപണികളുടെയും ഒരു ഏകോപിത സേവനമായിരിക്കും അഗ്രി എലവേറ്റ് ലഭ്യമാക്കുക.