LATESTKERALATOP STORY

കാര്‍ഷിക ബില്ലുകള്‍ വിപ്ലവകരം, പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കേന്ദ്ര കൃഷി മന്ത്രി

കാര്‍ഷിക ബില്ലുകളില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തൊമാര്‍. കോണ്‍ഗ്രസും ചില പ്രതിപക്ഷ പാര്‍ട്ടികളും വ്യക്തിപരമായ നേട്ടത്തിന് വേണ്ടി കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കേന്ദ്രകൃഷിമന്ത്രി പറഞ്ഞു. മന്‍മോഹന്‍ സിംഗിനും അന്നത്തെ കൃഷി മന്ത്രി ശരത് പവാറിനും മാറ്റങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. ചില വ്യക്തികളുടെ സമ്മര്‍ദം കാരണം യുപിഎ സര്‍ക്കാര്‍ മാറ്റത്തിനുള്ള ധൈര്യം കാണിച്ചില്ലെന്നും നരേന്ദ്രസിംഗ് തൊമാര്‍.

കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരുടെ ജീവിതം മാറ്റിമറിക്കും. ബില്ലുകള്‍ നടപ്പാക്കാന്‍ അനുവദിക്കൂവെന്നും അദ്ദേഹം പറഞ്ഞു. വിത്ത് വിതയ്ക്കുമ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് വില ഉറപ്പാക്കുന്നുവെന്നും ബില്ലുകള്‍ ഇടനിലക്കാരുടെ കൈകളില്‍ നിന്ന് കര്‍ഷകരെ സ്വതന്ത്രരാക്കുമെന്നും കേന്ദ്ര കൃഷി മന്ത്രി. ഒരു അടിസ്ഥാനവുമില്ലാത്ത വാദങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി രാഷ്ട്രീയ പരാമര്‍ശങ്ങളാണ് നടത്തുന്നതെന്നും കൃഷി മന്ത്രി. അന്തര്‍ സംസ്ഥാന വ്യാപാരം പ്രോത്സാഹിപ്പിക്കും എന്നതടക്കം കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. അവര്‍ക്ക് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്നും തൊമാര്‍.

Related Articles

Back to top button