TOP STORYLATESTNATIONAL

കാര്‍ഷിക പരിഷ്‌കരണ ബില്‍; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം നാളെ

കാര്‍ഷിക ബില്ലിന് എതിരെ സമരം ശക്തമാക്കാന്‍ പ്രതിപക്ഷം. ബില്ലിന് എതിരെ പ്രതികരിച്ച എംപിമാര്‍ക്ക് നേരെയുള്ള നടപടി പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് ലോകസഭ കൂടി ബഹിഷ്‌ക്കരിയ്ക്കാന്‍ ഇടത് പാര്‍ട്ടികള്‍ നിര്‍ദേശം നല്‍കി. വിഷയം സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നാളെ യോഗം ചേരും. രാജ്യസഭയ്ക്ക് ഒപ്പം ലോകസഭയും ബഹിഷ്‌ക്കരിച്ച് പ്രതിഷേധിക്കുന്ന വിഷയം ചര്‍ച്ച ചെയ്യും. യോഗത്തിന് ശേഷം തീരുമാനം കൈക്കൊണ്ട് സ്പീക്കറെ ബഹിഷ്‌കരണം അറിയിക്കും.

അതേസമയം സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ കൊണ്ടുവരാനുള്ള ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് ഭേദഗതി ബില്‍ അടക്കം ആറ് ബില്ലുകളാണ് രാജ്യസഭയില്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് ഇന്ന് പാസാക്കിയത്. ശബ്ദ വോട്ടോടുകൂടിയാണ് ബില്‍ പാസാക്കിയത്.

Related Articles

Back to top button