BREAKING NEWS

കോവിഡ് ബാധിതനായ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നില ഗുരുതരം

കോവിഡ് ബാധിതനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ സ്ഥിതി ഗുരുതരം. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞമാസം ഒന്നിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു അദ്ദേഹം. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതോടെയാണ് 71 കാരനായ പട്ടേലിനെ ആശുപത്രിയിലേക്കു മാറ്റിയത്.
അതേസമയം, അഹമ്മദ് പട്ടേലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും, നിരീക്ഷണത്തില്‍ തുടരുകയാണെന്നും മകന്‍ ഫൈസല്‍ പട്ടേല്‍ ട്വീറ്റ് ചെയ്തു. വേഗത്തില്‍ സുഖം പ്രാപിക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ഫൈസല്‍ അറിയിച്ചു. ഒക്ടോബര്‍ ഒന്നിനായിരുന്നു രാജ്യസഭാംഗമായ അഹമ്മദ് പട്ടേല്‍ താന്‍ കൊവിഡ് ബാധിതനാണെന്നും ഡല്‍ഹിഹിയിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ പോകുകയാണെന്നുമുള്ള വിവരം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, ഹരിയാന മുഖ്യമന്ത്രി എംഎല്‍ ഖട്ടര്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരന്‍ സിങും തനിക്ക് കൊവിഡ് ബാധിച്ച വിവരം ഞായറാഴ്ച ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.

Related Articles

Back to top button