ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും മികച്ച താരങ്ങളായി മാറുക എന്നുപറയുന്നത് നിസാരമല്ല. സോഷ്യല്‍മീഡിയയില്‍ എന്നും നിറഞ്ഞുനില്ക്കുന്ന കുടുംബമാണ് നടന് കൃഷ്ണകുമാറിന്റേത്. നാല് പെണ്മക്കള്, എല്ലാവരും ഒന്നിനൊന്ന് മികച്ചവര്‍. നടി അഹാന കൃഷ്ണയിലൂടെയാണ് മറ്റ് സഹോദരിമാരും അറിയപ്പെട്ടത്.
എന്നാല്‍ ഇപ്പോള്‍ എല്ലാവരും സോഷ്യല്‍മീഡിയ ഹീറോകളാണ്. യൂട്യൂബില്‍ ഇവര്‍ തരംഗമായി മാറി. ഒടുവില്‍ യൂട്യൂബ് സില്‍വര്‍ ബട്ടണും സ്വന്തമാക്കിയിരിക്കുന്നു. നാല് പെണ്മക്കള്ക്കും സില്‍വര്‍ ബട്ടണ്‍ കിട്ടുക എന്നു പറയുമ്പോള്‍ ഇതില്പരം സന്തോഷം കൃഷ്ണകുമാറിനില്ല. എല്ലാവരുടെയും പ്രോത്സാഹനത്തിനും സ്നേഹത്തിനും നന്ദിയെന്ന് കൃഷ്ണകുമാര്‍ കുറിച്ചു.