ഷൂട്ടിംഗിനിടെ സൂര്യാതപമേറ്റ് പരിഹാരം കാണുന്ന ചിത്രവുമായി നടി അഹാന കൃഷ്ണ. സംഭവിച്ചതെന്താണെന്ന് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ അഹാന പറയുന്നു ചിത്രത്തില്‍ കാണുന്ന വസ്ത്രം ധരിച്ചു കൊണ്ടായിരുന്നു അഹാനയുടെ ഫോട്ടോഷൂട്ട്. എന്നാല്‍ ഇത്രയും ഭംഗിയുള്ള വസ്ത്രം ധരിച്ചു നില്ക്കുമ്പോള് സൂര്യാതപം ഏല്‍ക്കുന്നത് എന്തൊരു കഷ്ടമാണെന്ന് അഹാന പറയുന്നു . കേരളത്തിന് പുറത്തായിരുന്നു ഷൂട്ട് എന്ന് അഹാന വച്ചിട്ടുള്ള ലൊക്കേഷന്‍ സ്റ്റാമ്പില്‍ നിന്നും മനസ്സിലാക്കാം. പോണ്ടിച്ചേരി എന്നാണ് ലൊക്കേഷന്‍ കാണുന്നത്. കഴുത്തിനു പിന്നിലായാണ് സൂര്യാതപം ഏറ്റത്. ഇത് ഐസ് ബാഗ് കൊണ്ട് പരിഹരിക്കുകയാണ് ഷൂട്ടിംഗ് സംഘാംഗങ്ങള്‍. ലോക്ക്ഡൗണ്‍ കഴിഞ്ഞ ശേഷമുള്ള അഹാനയുടെ ആദ്യ പരസ്യചിത്ര ഷൂട്ടിംഗ് അച്ഛന് കൃഷ്ണകുമാറിനൊപ്പമായിരുന്നു. അച്ഛനും മകളും ഒരു മാട്രിമോണി വെബ്സൈറ്റിന്റെ പരസ്യത്തിലാണ് ഒന്നിച്ചെത്തിയത്.