LATESTVAYANADU

നിയമസഭാ തിരഞ്ഞെടുപ്പ് : ബൂത്ത് തല ഒരുക്കമായി എ.ഐ. സി.സി.യുടെ വണ്‍ പേജ് വണ്‍ ഫാമിലി പരിപാടി

മാനന്തവാടി: നിയമ സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഭാരവാഹികളെയും പ്രവര്‍ത്തകരെയും സജ്ജമാക്കുന്നതിന് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി കേരളത്തില്‍ നടത്തുന്ന വണ്‍ പേജ് വണ്‍ ഫാമിലി പരിപാടിക്ക് വയനാട്ടില്‍ തുടക്കമായി. മാനന്തവാടി നിയോജക മണ്ഡലത്തിലായിരുന്നു ആദ്യ പരിപാടി. ബൂത്ത് പ്രസിഡണ്ടുമാര്‍ക്കുള്ള ഏകദിന ശില്പശാലയില്‍ എ.ഐ. സി.സി., കെ.പി. സി.സി ഭാരവാഹികളും പ്രാദേശിക നേതാക്കളും പാര്‍ട്ടി നിരീക്ഷകരും ഇതില്‍ പങ്കെടുത്തു. എ.ഐ. സി.സി. സെക്രട്ടറി പി.വി. മോഹന്‍ ഉദ്ഘാടനം ചെയ്തു.
എ.ഐ.സി.സി. കോഡിനേറ്റര്‍ ബിജു ശിവരാമന്റെ നേതൃത്വത്തിലാണ് ശില്‍പ്പശാല നടന്നത്.
കെ.പി. സി.സി. വൈസ് പ്രസിഡണ്ട് കെ.സി. റോസക്കുട്ടി ടീച്ചര്‍, കെ.പി. സി.സി ജനറല്‍ സെക്രട്ടറി പി.കെ. ജയലക്ഷ്മി, നേതാക്കളായ കുഞ്ഞിമുഹമ്മദ്, വി.ബാബുരാജ്, വി.കെ. സുധാകരന്‍,
കെ.എല്‍. പൗലോസ്, കെ.കെ. അബ്രാഹം, അഡ്വ.ശ്രീകാന്ത് പട്ടയന്‍, സി. എം.ജി. ബിജു, സി.അബ്ദുള്‍ അഷ്‌റഫ് , വി.വി. നാരായണ വാര്യര്‍, എച്ച്.ബി. പ്രദീപ് മാസ്റ്റര്‍ , ജില്‍സണ്‍ തുപ്പും കര ,ഡെന്നിസണ്‍ കണിയാരം തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button