BREAKING NEWSLATESTNATIONAL

സൗദി വിലക്ക് നീക്കിയെന്ന് എയര്‍ ഇന്ത്യ

റിയാദ്: സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഏര്‍പ്പെടുത്തിയ വ്യോമയാന വിലക്കില്‍ നിന്ന് വന്ദേ ഭാരത് വിമാനങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.
പ്രവാസികളെ സൗദിയില്‍ നിന്ന് തിരികെ എത്തിക്കുന്നതിനുള്ള സര്‍വീസുകള്‍ പഴയ നിലയില്‍ തുടരും. ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് യാത്രക്കാരെ എത്തിക്കില്ല എന്നും സൗദിയിലേക്കുള്ള വിമാനം യാത്രക്കാരില്ലാതെയാണ് പറക്കുക എന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.
സൗദിക്കും ഇന്ത്യയ്ക്കും ഇടയിലെ ചാര്‍ട്ടേര്‍ഡ് ഉള്‍പ്പെടെയുള്ള മറ്റ് വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ബാധകമാണ്. ഇന്നലെയാണ് സൗദി അറേബ്യ ഇന്ത്യ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളുമായുള്ള വ്യോമയാന ബന്ധം തത്കാലത്തേക്ക് നിര്‍ത്തി വെച്ചിരുന്നത്. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker