BUSINESS

എയര്‍ ഇന്ത്യ എക്‌സ്പ്രസിലൂടെ വിമാന യാത്രയ്‌ക്കൊപ്പം ടൂര്‍ പാക്കേജും ബുക്ക് ചെയ്യാം

കൊച്ചി: ദുബായ്, കശ്മീര്‍ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കുടുംബ സമേതമോ ഒറ്റയ്‌ക്കോ കൂട്ടൂകാര്‍ക്കൊപ്പമോ അവധിക്കാല യാത്ര നടത്തുന്നവര്‍ക്ക് വിമാന ടിക്കറ്റിനൊപ്പം ടൂര്‍ പാക്കേജും കുറഞ്ഞ നിരക്കില്‍ എയര്‍ ഇന്ത്യ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാന്‍ അവസരം ഒരുങ്ങുന്നു. എക്‌സ്പ്രസ് ഹോളിഡേസ് എന്ന പേരില്‍ മേക്ക് മൈ ട്രിപ്പുമായി ചേര്‍ന്നാണ് ഈ പുതിയ പദ്ധതി.
ദുബായ്, കശ്മമീര്‍, രാജസ്ഥാന്‍, ഗോവ, അമര്‍നാഥ്, മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മശൃശിറശമലഃുൃലൈ.രീാ എന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വൈബ്‌സൈറ്റിലൂടെ ഈ സേവനം ബുക്ക് ചെയ്യാം. 15,876 രൂപ മുതല്‍ ഗോവ പാക്കേജും 44,357 രൂപ മുതല്‍ ദുബായ് പാക്കേജും ലഭ്യമാണ്. കശ്മീരിലേക്ക് 39,258 രൂപ മുതലും അമര്‍നാഥിലേക്ക് 33,000 രൂപ മുതലും പാക്കേജുകള്‍ ലഭ്യമാണ്.
ഇരുവശത്തേക്കുമുള്ള വിമാന ടിക്കറ്റ്, മൂന്ന് രാത്രിയും നാല് പകലും ഫോര്‍ സ്റ്റാര്‍ ഹോട്ടലിലെ താമസം, എയര്‍പോര്‍ട്ടില്‍ നിന്നും ഹോട്ടലിലേക്കും തിരികെ എയര്‍പ്പോര്‍ട്ടിലേക്കും ടാക്‌സി സേവനം, ഭക്ഷണം, തുടങ്ങിയവ അടക്കമാണുള്ളതാണ് പാക്കേജ്. ഇരുവശത്തേക്കുമുള്ള വിമാന ടിക്കറ്റ്, വിസ, സൈറ്റ് സീയിംഗ്, താമസ സൗകര്യം അടക്കം അടക്കം നാല് രാത്രിയും അഞ്ച് പകലും നീണ്ടു നില്‍ക്കുന്നതാണ് ദുബായ് പാക്കേജ്.
മേക്ക് മൈ ട്രിപ്പുമായി ചേര്‍ന്ന് എക്‌സ്പ്രസ് ഹോളിഡേസിന് തുടക്കമിട്ടതോടെ രാജ്യത്തുടനീളം യാത്ര ചെയ്യുന്നതിനൊപ്പം മികച്ച ഓഫറില്‍ താമസിക്കാനുമുള്ള അവസരം കൂടിയാണ് തുറന്നിടുന്നതെന്നുഎയര്‍ ഇന്ത്യ എക്‌സ്പ്രസ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ അങ്കുര്‍ ഗാര്‍ഗ് പറഞ്ഞു.

Related Articles

Back to top button