KERALALATEST

മുഖ്യമന്ത്രിയെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചു, എയര്‍പോര്‍ട്ട് ജീവനക്കാരന്റെ പണി തെറിച്ചു

കണ്ണൂര്‍: മുഖ്യമന്ത്രിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കുറ്റത്തിന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരനെ പിരിച്ചുവിട്ടു. അഗ്‌നി രക്ഷാ വിഭാഗം അസിസ്റ്റന്റ് മാനേജര്‍ കെ എല്‍ രമേശനെയാണ് സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത് കിയാല്‍ എംഡി ഉത്തരവിറക്കിയത്.
പത്മനാഭ ക്ഷേത്രത്തെ സംബന്ധിച്ച് സുപ്രീംകോടതിവിധി വന്ന പശ്ചാത്തലത്തില്‍ നടത്തിയ ഫേസ്ബുക്ക് പരാമര്‍ശത്തെ തുടര്‍ന്നാണ് നടപടി. സമൂഹമാധ്യമങ്ങളിലൂടെ ജീവനക്കാരന്‍ സ്ഥിരമായ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തുന്നു എന്ന് ചൂണ്ടിക്കാണിച്ച് കിയാലിന് പരാതിയും ലഭിച്ചിരുന്നു.
സംഭവത്തില്‍ കഴിഞ്ഞ നവംബര്‍ 20ന് രമേഷിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് നല്‍കിയ മറുപടി തൃപ്തികരമല്ല എന്ന് ചൂണ്ടി കാണിച്ചാണ് കിയാല്‍ എംഡി രമേശിനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിട്ടത്.
അതേസമയം കിയാലിലെ ക്രമക്കേടുകള്‍ ചോദ്യംചെയ്യുകയും സ്വതന്ത്ര തൊഴിലാളി സംഘടന ഉണ്ടാക്കുകയും ചെയ്തതിന്റെ വൈരാഗ്യമാണ് തന്നെ പിരിച്ചുവിടാനുള്ള പ്രധാന കാരണമെന്നാണ് രമേശ് പറയുന്നു.
‘ കിയാലിലെ ഉദ്യോഗസ്ഥനായ മന്ത്രിയുടെ മകന് മാത്രം ക്രമവിരുദ്ധമായി പ്രമോഷനും ശമ്പള വര്‍ദ്ധനവും നല്‍കുന്നതിനെ ചോദ്യം ചെയ്തിരുന്നു. ഇതാണ് മാനേജ്‌മെന്റിനെ പ്രധാനമായും പ്രകോപിപ്പിച്ചത്. ‘ കെ എല്‍ രമേശ് ആരോപിക്കുന്നു.
സ്ഥാപനത്തിന്റെ നിയമാവലികള്‍ ലംഘിക്കുന്ന ഒരു നടപടിയും സാമൂഹ്യ മാധ്യമക്കളില്‍ നടത്തിയ പരാമര്‍ശത്തില്‍ തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും രമേശ് വ്യക്തമാക്കി.
സ്ഥാപനം വ്യക്തമായ ഒരു പെരുമാറ്റച്ചട്ടം ജീവനക്കാര്‍ക്ക് നല്‍കിയിട്ടില്ല. എന്നാല്‍ ഇത് പ്രവര്‍ത്തനമാരംഭിച്ച അധികം നാള്‍ ആകാത്തത്തു കൊണ്ടാണെന്നും ജീവനക്കാര്‍ക്കെതിരെ എതിരെ മോശം പെരുമാറ്റത്തിന് നടപടിയെടുക്കാന്‍ ഒരു തടസ്സവുമില്ല എന്നും കിയാല്‍ എം ഡി നല്‍കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
‘കാരണം കാണിക്കല്‍ നോട്ടീസിന് ക്ഷമാപണം നടത്തുന്നതിനു പകരം ഭരണഘടനാപരമായ സ്വാതന്ത്ര്യം ഉദ്ധരിച്ച മറുപടി നല്‍കുകയാണ് ജീവനക്കാരന്‍ ചെയ്തത്. ഭരണഘടനയെ മറയാക്കി അച്ചടക്കരാഹിത്യം അനുവദിക്കാനാവില്ല, ” എന്നും പിരിച്ചുവിടാന്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker