ജബല്‍പുര്‍: മധ്യപ്രദേശില്‍ വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം. ജബല്‍പുര്‍ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിന്റെ മേല്‍ക്കൂരയാണ് ഭാഗികമായി തകര്‍ന്നത്. മേല്‍ക്കൂരയിലെ ലോഹഭാഗം വീണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ കാര്‍ തകര്‍ന്നു.
യാത്രക്കാരനെ വിമാനത്താവളത്തില്‍ ഇറക്കാനായി എത്തിയ കാറിന് മുകളിലാണ് മേല്‍ക്കൂര പതിച്ചത്. യാത്രക്കാരനും ഡ്രൈവറും കാറില്‍ നിന്നിറങ്ങി നിമിഷങ്ങള്‍ക്കകമായിരുന്നു അപകടം. തലനാരിഴയ്ക്കാണ് ഇരുവരും രക്ഷപ്പെട്ടത്.
കനത്ത മഴയെ തുടര്‍ന്നാണ് മേല്‍ക്കൂര തകര്‍ന്നത്. ടെര്‍മിനല്‍ നിര്‍മ്മിച്ച ശേഷം ആദ്യമായി പെയ്യുന്ന മഴയാണ് ഇത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. നിര്‍മാണത്തില്‍ അപാകതയുണ്ടോ എന്നുള്ളതടക്കം അന്വേഷിക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.
1,090 Less than a minute