BUSINESSBUSINESS NEWS

ജിയോ ഫൈബറിനെ പൂട്ടാന്‍ 499 രൂപയുടെ അണ്‍ലിമിറ്റഡ് ഡാറ്റ ഓഫറുമായി എയര്‍ടെല്‍

മുംബൈ: ജിയോ ഫൈബറിനെ പിടിയ്ക്കാന്‍ അണ്‍ലിമിറ്റഡ് ഡാറ്റ ഓഫറുമായി എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ്. എയര്‍ടെല്‍ എക്‌സ്ട്രീം ബണ്ടില്‍ എന്ന പേരിലാണ് പുതിയ പ്ലാന്‍ പുറത്തിറക്കിയത്. 1 ജിബിപിഎസ് വരെ വേഗത, അണ്‍ലിമിറ്റഡ് ഡാറ്റ, എയര്‍ടെല്‍ എക്‌സ്ട്രീം ആന്‍ഡ്രോയിഡ് 4 കെ ടിവി സെറ്റ്‌ടോപ്പ് ബോക്‌സ്, ഒടിടി ആക്‌സസ് എന്നിവയാണ് എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബറിന്റെ പുതിയ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നത്.
499 രൂപ മുതലാണ് എയര്‍ടെല്‍ എക്‌സ്ട്രീം ബണ്ടില്‍ പ്ലാന്‍ അരംഭിക്കുന്നത്. 2020 സെപ്റ്റംബര്‍ 7 മുതല്‍ ഉപയോക്താക്കള്‍ക്ക് പ്ലാന്‍ ലഭ്യമായി തുടങ്ങും. എയര്‍ടെല്‍ എക്‌സ്ട്രീം ബണ്ടില്‍ പ്രീമിയര്‍ വീഡിയോ സ്ട്രീമിംഗ് ആപ്ലിക്കേഷനുകളായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍, ആമസോണ്‍ പ്രൈം വീഡിയോ, സീ5 എന്നിവയിലേക്ക് കോംപ്ലിമെന്ററി ആക്‌സസ് വാഗ്ദാനം ചെയ്യുന്നുണ്ട്. എല്ലാം എയര്‍ടെല്‍ എക്‌സ്ട്രീം ബോക്‌സിലും ഈ സേവനം ലഭ്യമാണ്.
രാജ്യത്തുടനീളം 25 ലക്ഷം ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളുണ്ടെന്ന് എയര്‍ടെല്‍ അവകാശപ്പെടുന്നു. കൂടാതെ എല്ലാ എക്‌സ്ട്രീം ഫൈബര്‍ പ്ലാനുകള്‍ക്കും ഇപ്പോള്‍ പരിധിയില്ലാത്ത ഡാറ്റ അലവന്‍സ് നല്‍കുന്നുണ്ടെന്നും കമ്പനി പറഞ്ഞു. എല്ലാ എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍ പ്ലാനുകളിലും ഇപ്പോള്‍ 3999 വിലയുള്ള എയര്‍ടെല്‍ എക്‌സ്ട്രീം ബോക്‌സ് ലഭ്യമാക്കുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് എല്ലാ ലൈവ് ടിവി ചാനലുകളും ഒപ്പം മികച്ച വീഡിയോ സ്ട്രീമിംഗ് ആപ്ലിക്കേഷനുകളും ലഭ്യമാണ്.
ആന്‍ഡ്രോയിഡ് 9.0 പവര്‍ സ്മാര്‍ട്ട് സെറ്റ്‌ടോപ്പ് ബോക്‌സിലൂടെ ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആയിരക്കണക്കിന് ആപ്പുകളും ഓണ്‍ലൈന്‍ ഗെയിമുകളും ഉപയോഗിക്കാനാകും. കൂടാതെ ഇതില്‍ ഗൂഗിള്‍ അസിസ്റ്റന്റ് വോയ്‌സ് സെര്‍ച്ച് സൗകര്യവും ലഭ്യമാണ്. എയര്‍ടെല്‍ എക്‌സ്ട്രീം ആപ്ലിക്കേഷനില്‍ നിന്ന് എയര്‍ടെല്‍ എക്‌സ്ട്രീം ആന്‍ഡ്രോയിഡ് 4 കെ ടിവി ബോക്‌സ് 550 ടിവി ചാനലുകളും ഒടിടി സ്ട്രീമിങ്ങും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതില്‍ പതിനായിരത്തിലധികം മൂവികളും ഷോകളും 7 ഒടിടി ആപ്ലിക്കേഷനുകളും 5 സ്റ്റുഡിയോകളും ഉള്‍പ്പെടുന്നു.
കഴിഞ്ഞമാസം അവസാനം ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പരിധിയില്ലാതെ ഡാറ്റ വാഗ്ദാനം ചെയ്യുന്ന പുതിയ പ്ലാന്‍ അവതരിപ്പിച്ചിരുന്നു. 399 രൂപയുടേതാണ് പ്ലാന്‍. പുതിയ വരിക്കാര്‍ക്ക് 30 ദിവസത്തേക്ക് പ്ലാന്‍ സൗജന്യമായി ലഭിക്കും. 30എംബിപിഎസ് ആണ് പ്ലാനിന്റെ വേഗത. 100എംബിപിഎസ്, 150 എംബിപിഎസ്, 300എംബിപിഎസ് എന്നീ വേഗതയിലുള്ള പ്ലാനുകള്‍ യഥാക്രമം 699 രൂപ,999 രൂപ, 1,499 രൂപയ്ക്ക് ലഭ്യമാണ്.
ഡാറ്റാ പ്ലാനുകള്‍ക്കൊപ്പം പരിധിയില്ലാത്ത വോയ്‌സ്‌കോളുകളും ലഭിക്കും. ഇതോടൊപ്പം 4 കെ സെറ്റ്‌ടോപ്പ് ബോക്‌സും സൗജന്യമായി ലഭിക്കും. ഡൗണ്‍ലോഡ് സ്പീഡിനൊപ്പം അപ് ലോഡ് സ്പീഡും ലഭിക്കുന്നതാണ് പ്ലാന്‍. ഉയര്‍ന്ന പ്ലാനുകളില്‍ 12 ഒടിടി സേവനങ്ങളും സൗജന്യമായി ലഭിക്കും. 1499 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കേണ്ടത്.

Tags

Related Articles

Back to top button
Close