ENTERTAINMENTMALAYALAM

ഇത് എന്റെ ശരീരം, ഞാന്‍ എന്തും ചെയ്യും; ചങ്കൂറ്റമുള്ളവര്‍ കണ്ടാല്‍മതിയെന്ന് ‘കളി’ നായിക

യുവ താരനിരയെ അണിയിച്ചൊരുക്കി നജീം കോയ സംവിധാനം ചെയ്ത ചിത്രമാണ് കളി. ഈ ഒരു ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ഐശ്വര്യ സുരേഷ്. കളി എന്ന ചിത്രം വലിയ വിജയമൊന്നും ആയില്ലെങ്കിലും ചിത്രത്തിന്റെ പ്രമേയം പ്രേക്ഷകര്‍ക്ക് ഇഷ്ടപെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഐശ്വര്യക്ക് നിരവധി ആരാധകരുണ്ട്.
താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം താരത്തിന്റെ ഒരു ബിക്കിനി ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലീക്കായ ചിത്രം എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം വൈറലായത്. എന്നാല്‍ ആ ചിത്രത്തെ കുറിച്ച് താരം മനസ്സ് തുറക്കുകയാണിപ്പോള്‍.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം പ്രതികരണമറിയിച്ചത്. ഇത് ലീക്കായൊരു ഫോട്ടോയല്ല. കുറേ നാളുകള്‍ക്ക് മുന്‍പ് എന്റെ സ്റ്റോറിയില്‍ ഞാന്‍ പങ്ക് വെച്ച ഒരു ഫോട്ടോയാണിത്. ഈ ഫോട്ടോ മോശമാണെന്ന് ഞാന്‍ ഒരിക്കലും കരുതുന്നില്ല. ഇത് എന്റെ ശരീരമാണ്. ആ ശരീരത്തെ കുറിച്ച് എനിക്ക് വിശ്വാസമില്ലെങ്കില്‍ അത് എനിക്ക് തന്നെയാണ് മോശം. താരം സ്റ്റോറിയില്‍ കുറിച്ചു.

Related Articles

Back to top button