BOLLYWOODENTERTAINMENT

ഐശ്വര്യ റായ്ക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചു

ബച്ചന്‍ കുടുംബത്തില്‍ ഐശ്വര്യറായ് ബച്ചനും മകള്‍ ആരാദ്യക്കും കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം ജയ ബച്ചന്റെ ഫലം നെഗറ്റീവാണ്. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുന്നത്.

കോവിഡ് സ്ഥിരീകരിച്ച അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അമിതാഭ് ബച്ചൻ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ രോഗം സ്ഥിരീകരിച്ച വിവരമറിയിച്ചത്. കുടുംബാംഗങ്ങളും ഓഫീസ് ജീവനക്കാരും വീട്ടുജോലിക്കാരും പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെന്നും ഫലം കാത്തിരിക്കുകയാണെന്നും അമിതാഭ് ട്വീറ്റ് ചെയ്തിരുന്നു.

എന്നാൽ വീട്ടിൽ നിന്നും അധികം പുറത്തേക്ക് പോകാറില്ലാത്ത അമിതാഭ് ബച്ചന് എവിടെ നിന്നാണ് രോഗബാധ ഉണ്ടായത് എന്ന് വ്യക്തമായിട്ടില്ല. വീട്ടുജോലിക്കാരിൽ നിന്നാകാം എന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസങ്ങളില്‍ തന്നോട് ഇടപെട്ട എല്ലാവരും കോവിഡ് ടെസ്റ്റ് നടത്തണമെന്ന് അമിതാഭ് അഭ്യര്‍ഥിച്ചിരുന്നു. രണ്ട് പേര്‍ക്കും ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അഭിഷേക് വ്യക്തമാക്കിയിരുന്നു.

 

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker