ENTERTAINMENTBOLLYWOOD

അജയ് ദേവ്ഗണ്‍ കജോള്‍ ദമ്പതികളുടെ ലണ്ടനിലെ 154 കോടി രൂപയുടെ വീട്ടിലേയ്ക്ക് 84 കോടിയുടെ ഒരു പ്രൈവറ്റ് ജെറ്റ് കൂടി

അജയ് ദേവ്ഗണ്‍ – കജോള്‍ ദമ്പതികള്‍ ബോളിവുഡിലെ സൂപ്പര്‍ താരജോഡികള്‍ തന്നെ. ഇരുവരുടെയും ലണ്ടനിലെ ആഡംബര ബംഗ്ലാവ് ഒരിയ്ക്കല്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 54 കോടി രൂപ കൊടുത്താണ് അജയ് ദേവ്ഗണ്‍ ഈ വീട് സ്വന്തമാക്കിയത്. പിന്നീട് നവീകരിച്ച ബംഗ്ലാവിന് ഇപ്പോള്‍ 154 കോടി രൂപയോളമാണ് മൂല്യം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇപ്പോഴിതാ ഒരു 84 കോടിയുടെ ഒരു ജറ്റുകൂടി സ്വന്തമാക്കിയിരിക്കുന്നു.
ലണ്ടനിലെ പാര്‍ക്ക് ലെയിനിലാണ് ഇത്. ഷാരൂഖാന്റെ ലണ്ടനിലെ വീടിന് അടുത്ത് തന്നെയാണ് ഈ ബംഗ്ലാവും. ബോളിവുഡില്‍ ആദ്യമായി ഒരു സ്വകാര്യ ജെറ്റ് വാങ്ങുന്നത് അജയ് ദേവ്ഗണ്‍ ആണ്. 2010ല്‍ ആണ് താരം ഈ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കിയത്. 6 സീറ്റുകള്‍ ഉള്ള ഹോക്കര്‍ എയര്‍ക്രാഫ്റ്റ് ആണ് അദ്ദേഹം വാങ്ങിയത്. വ്യക്തിഗത ആവശ്യങ്ങള്‍ക്ക് മാത്രമല്ല ഷൂട്ടിങ്ങുകള്‍ക്കായും ഈ സ്വകാര്യ ജെറ്റ് ഉപയോഗിയ്ക്കുന്നുണ്ട്.
ഒരു ഹോക്കര്‍ എയര്‍ക്രാഫ്റ്റിന്റെ ശരാശരി വില ഏകദേശം 19 കോടി രൂപയാണ്. അജയ് ദേവ്ഗണിനും കജോളിനും മാത്രമല്ല, അക്ഷയ് കുമാര്‍, ശില്‍പ്പാ ഷെട്ടി, പ്രിയങ്കാ ചോപ്ര, അമിതാഭ് ബച്ചന്‍ തുടങ്ങിയ താരങ്ങള്‍ക്കുമുണ്ട് സ്വകാര്യ എയര്‍ക്രാഫ്റ്റ്.
ഏറ്റവും വലയേറിയ ആഡംബര വാഹനങ്ങളും മറ്റും കൈവശം വച്ചിരിയ്ക്കുന്ന താരങ്ങളില്‍ അജയ് ദേവ്ഗണും കജോളുമുണ്ട്. ഇരുവരുടെയും കൈവശമുള്ള ആഡംബര വാഹനങ്ങളില്‍ ഇറ്റാലിയന്‍ ബ്രാന്‍ഡായ മസരാത്തിയുമുണ്ട്. ബിഎംഡബ്ല്യൂ, ഔഡിയുടെ വിവിധ മോഡലുകള്‍ എന്നിവയ്ക്ക് പുറമെ കൈവശമുള്ള റോള്‍സ് റോയിസിന് 6.5 കോടി രൂപയോളം വിലയുണ്ടെന്ന് വവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു.

Related Articles

Back to top button