BREAKINGKERALA

തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമണ കേസ്; പ്രതികള്‍ ചെയ്തത് ഗുരുതര കുറ്റം, ജാമ്യാപേക്ഷ കോടതി തള്ളി

കോഴിക്കോട്: വൈദ്യുതി ബില്ല് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് തിരുവമ്പാടി കെഎസ്ഇബി സെക്ഷന്‍ ഓഫീസിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികള്‍ ചെയ്തത് ഗുരുതരമായ കുറ്റമെന്ന് ചൂണ്ടികാണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.
സര്‍ക്കാര്‍ സ്ഥാപനത്തിന് നേരെ ഉണ്ടായ ആക്രമണം അതീവ ഗൗരവതരമാണെന്ന് വ്യക്തമാക്കിയാണ് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ആണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. ഒന്നാംപ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ അജ്മല്‍ സ്ഥിരം കുറ്റവാളി എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. അജ്മലും സഹോദരന്‍ ഷഹദാദും സമര്‍പ്പിച്ച ജാമ്യപേക്ഷയാണ് കോടതി തള്ളിയത്.

Related Articles

Back to top button