BREAKING NEWSNEWS

വീണ്ടും ‘ദുരഭിമാനം’; മൂവാറ്റുപുഴയില്‍ പട്ടാപ്പകല്‍ ദളിത് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; ആക്രമണം നടത്തിയത് സഹോദരിയെ പ്രണയിച്ചതിന് പിന്നിലെ വൈരാഗ്യം മൂലമെന്ന് പോലീസ്

മുവാറ്റുപുഴ: മൂവാറ്റുപുഴയില്‍ യുവാവിന് വെട്ടേറ്റ സംഭവം ദുരഭിമാന വധശ്രമമെന്ന് പൊലീസ്. ഞായറാഴ്ച വൈകിട്ടോടെയാണ് മൂവാറ്റുപുഴ നഗരമധ്യത്തില്‍ വച്ച് യുവാവിനെ കൈയ്ക്കും തലയ്ക്കും വെട്ടി പരിക്കേല്‍പ്പിച്ചത്. പി ഒ ജംഗ്ഷനിലെ ആരക്കുഴ റോഡ് ഓട്ടോ സ്റ്റാന്‍ഡിനു സമീപത്തായിരുന്നു സംഭവം. പണ്ടിരിമല തടിലക്കുടിപാറയില്‍ അഖില്‍(19) -നാണ് വെട്ടേറ്റത്.
സംഭവത്തില്‍ കറുകടം ഞാഞ്ഞുല്‍ കോളനിയിലെ ബേസില്‍ എല്‍ദോക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. ബേസിലിന്റെ സഹോദരിയുമായി അഖില്‍ പ്രണയത്തിലായിരുന്നു. ഇതിനെ ബേസില്‍ എതിര്‍ത്തിരുന്നു. ഈ വൈരാഗ്യമായിരിക്കാം ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.
സഹോദരന്‍ അക്രമിക്കാനായി മാരക ആയുധവുമായി പുറപ്പെട്ടിട്ടുണ്ടെന്ന് പെണ്‍കുട്ടി അഖിലിനെ  വിളിച്ച് അറിയിച്ചിരുന്നതായി പോലീസ് പറയുന്നു. അഖില്‍ കൂട്ടുകാരനുമൊത്ത് സമീപത്തെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും മാസ്‌ക് വാങ്ങി ഇറങ്ങിയപ്പോള്‍ ബൈക്കിലെത്തിയ ബേസില്‍ ആയുധം ഉപയോഗിച്ചു വെട്ടുകയായിരുന്നു.ആക്രമണം നടത്തിയ ശേഷം ബേസില്‍ ഓടി രക്ഷപെട്ടു. ആക്രമണത്തില്‍ അഖിലിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് അരുണിനും പരിക്കുണ്ട്. കൈയ്ക്കും,തലയ്ക്കും സാരമായി പരിക്കേറ്റ അഖിലിനെ മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റി.
സംഭവുമായി ബന്ധപ്പെട്ട് ബേസിലിന്റെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അഖിലിനെ ആക്രമിക്കുമ്പോള്‍ ബേസിലിനൊപ്പം ഇയാളും ഉണ്ടായിരുന്നു. കറുകടം സ്വദേശിയാണ് കസ്റ്റഡിയില്‍ ഉള്ളത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker