ENTERTAINMENTMALAYALAM

‘പണിപാളി’ മിന്നിച്ചു, ഇനി ‘അക്കരപ്പച്ച’

മലയാളക്കര ഒന്നാകേ ഏറ്റെടുത്ത ഒന്നായിരുന്നു നീരജ് മാധവിന്റെ പണിപാളി എന്ന റാപ്പ് സോംഗ്. ലോക്ക്ഡൗണ്‍കാലത്ത് ഇതേറ്റുപാടത്ത മലയാളി ഇല്ല എന്നു തന്നെ പറയാം. അഭിനയത്തിലും നൃത്തത്തിലുമെല്ലാം ഒരുപോലെ കഴിവ് തെളിയിച്ച നീരജ് സംഗീത സംവിധാനവും ഗാനമെഴുത്തുമെല്ലാം തനിക്ക് വഴങ്ങുമെന്നും ഇതിലൂടെ തെളിയിച്ചിരുന്നു. പണിപാളി റാപ്പിന് നിരവധി കവര്‍ വേര്‍ഷനുകളും പാരഡികളും വന്നതോടെ സംഭവം കയറിയങ്ങ് സൂപ്പര്‍ ഹിറ്റായി. 20 മില്യണ്‍ ആളുകളാണ് യൂട്യൂബില്‍ അത് കണ്ടത്. കുട്ടികള്‍ അടക്കം മുതിര്‍ന്നവര്‍ വരെ പാടി നടന്ന ആ ഹിറ്റ് റാപ്പ് ഗാനത്തിനു ശേഷം പുതിയൊരു റാപ്പുമായി നീരജ് മാധവ് വീണ്ടും എത്തുകയാണ്. ‘അക്കരപ്പച്ച’ എന്നാണ് പുതിയ പാട്ടിന് നീരജ് പേരു നല്‍കിയിരിക്കുന്നത്. നീരജ് മാധവ് തന്നെയാണ് അക്കരപ്പച്ചയുടെ വരികളെഴുതിയതും ആലപിച്ചതും. മൊത്തത്തില്‍ മിന്നും പ്രകടനമാണ് പുതിയ വീഡിയോയിലും നീരജ് കാഴ്ചവയ്ക്കുന്നത്. ഫോട്ടോസെന്‍സീറ്റീവ് ആയവരും അപസ്മാര ലക്ഷണങ്ങള്‍ ഉള്ളവരും ഈ വീഡിയോ കാണരുതെന്ന വാണിംഗോടെയാണ് കണ്ണു തള്ളിക്കുന്ന വീഡിയോ നീരജ് പങ്കുവയ്ക്കുന്നത്. ചടുലമായ ചലനങ്ങളും എഡിറ്റിംഗിലെ മികവും പാട്ടിന്റെ മോഡുലേഷനുമെല്ലാം കയ്യടി നേടുകയാണ്.

Related Articles

Back to top button