BREAKING NEWSKERALALATEST

സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അലന്റെ പിതാവ് ആര്‍.എം.പി. സ്ഥാനാര്‍ഥി

കോഴിക്കോട്: പന്തീരങ്കാവില്‍ മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെ പിതാവ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍.എം.പി. സ്ഥാനാര്‍ഥിയായി മത്സരിക്കും. സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയിയായിരുന്ന മുഹമ്മദ് ഷുഹൈബാണ് ആര്‍.എം.പി. സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.
കോഴിക്കോട് കോര്‍പ്പറേഷനിലെ വലിയങ്ങാടി ഡിവിഷനിലേക്കാണ് മുഹമ്മദ് ഷുഹൈബ് മത്സരിക്കുന്നത്. സി.പി.എം. കുറ്റിച്ചിറ തങ്ങള്‍സ് റോഡ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു മുഹമ്മദ് ഷുഹൈബ്.
എല്‍ജെഡിയുടെ തോമസ് മാത്യുവാണിവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. പോലിസിന്റെ കരിനിയമത്തിനെതിരാണ് ഷുഹൈബിന്റെ സ്ഥാനാര്‍ത്ഥിത്തമെന്ന് ആര്‍എംപി അറിയിച്ചു.
അറസ്റ്റിലാകുമ്പോള്‍ സിപിഎം അംഗമായിരുന്ന അലനെ പിന്നിട് പാര്‍ട്ടി പുറത്താക്കിയിരുന്നു. അതേസമയം രാഷ്ട്രീയമാറ്റത്തെക്കുറിച്ച് ആലോചനയില്ലെന്ന് താഹയുടെ കുടുംബം അറിയിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker