KOTTAYAM

കണ്ണന്താനത്തിന്റെ മുഖ്യലക്ഷ്യം പുനലൂര്‍- മുവാറ്റുപുഴ ഹൈവേ യാഥാര്‍ത്ഥ്യമാക്കല്‍

കാഞ്ഞിരപ്പള്ളി: വികസനത്തിന്റെ ജീവനാഡികളാണ് റോഡുകള്‍. പ്രദേശത്ത് വികസനം വരണമെങ്കില്‍ ആദ്യം അവിടെ നല്ല റോഡുകള്‍ വരണം. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് പുനലൂര്‍- മുവാറ്റുപുഴ ഹൈവേയ്ക്ക് തറക്കല്ലിട്ടത്. ഇത് നടപ്പിലായിരുന്നെങ്കില്‍ കാഞ്ഞിരപ്പള്ളിക്ക് ഏറെ ഗുണം ചെയ്യുമായിരുന്നു. ഇടതും വലുതും മാറി മാറി ഭരിച്ചിട്ടും ഇങ്ങനെ ഒരു കാര്യം മന:പ്പൂര്‍വ്വം അങ്ങ് മറന്നു, വേറെ എന്തെല്ലാം തിരക്കുകള്‍ കിടക്കുന്നു. അപ്പോഴാ പൊതുജനത്തിന് ഗുണം കിട്ടുന്ന കാര്യം. ഇതുപോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു തീരുമാനമുണ്ടാക്കുകയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി കാഞ്ഞിരപ്പള്ളിയില്‍ നിന്ന് മത്സരിക്കുന്ന തന്റെ ലക്ഷ്യമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം ജനങ്ങളോട് പറയുന്നു.

Related Articles

Back to top button