അവസരം വാഗ്ദാനം ചെയ്ത് പീഡനം; സിനിമാ നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണി കീഴടങ്ങി

0
1


കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ സിനിമാ നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരായി. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആല്‍വിന്‍ ആന്റണിയോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ആല്‍വിന്‍ ആന്റണിയില്‍ നിന്നും എറണാകുളം സൗത്ത് സി ഐയുടെ നേതൃത്വത്തില്‍ മൊഴി രേഖപ്പെടുത്തും.

2019 ജനുവരിയില്‍ പനമ്പള്ളി നഗറിലെ ഗസ്റ്റ്ഹൗസില്‍ വിളിച്ചുവരുത്തി ആല്‍വിന്‍ ആന്റണി പീഡിപ്പിച്ചെന്നാണ് പരാതി. അതിനു ശേഷം പിന്നീട് മൂന്നു തവണകൂടി പീഡനത്തിനിരയാക്കിയെന്നും പരാതിയിലുണ്ട്. മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ് ഇരുപതുകാരിയായ പരാതിക്കാരി.