കണ്ണൂര്‍: പയ്യന്നൂര്‍ പെരുമ്പയിലെ അമാന്‍ ഗോള്‍ഡ് നിക്ഷേപകരില്‍ നിന്ന് പണം തട്ടിച്ചെന്ന് പരാതി. മൂന്ന് പേരുടെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. അമാന്‍ ഗോള്‍ഡിന്റെ എംഡി മൊയ്തു ഹാജിക്കെതിരെയാണ് കേസെടുത്തത്. ലാഭ വിഹിതം നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിച്ചെന്നതാണ് കേസ്.
തൃക്കരിപ്പൂര്‍ സ്വദേശി നൂറുദീനില്‍ നിന്ന് 15 ലക്ഷവും, പെരുമ്പ സ്വദേശി കുഞ്ഞാലിമയില്‍ നിന്ന് മുന്നു ലക്ഷവും, കുഞ്ഞിമംഗലം സ്വദേശി ഇബ്രാഹിം കുട്ടിയില്‍ നിന്ന് 20 ലക്ഷവും തട്ടിച്ചെന്നാണ് പരാതി. ഇതുവരെ പത്തുപേരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
വിദേശത്ത് നിന്നുള്ളവരടക്കം ഇരുപതോളം പരാതിക്കാര്‍ ആക്ഷന്‍ കൗണ്‍സിലില്‍ രൂപീകരിച്ചിട്ടുണ്ട്. നൂറോളം പേരില്‍ നിന്ന് നിക്ഷേപം വാങ്ങിയിട്ടുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞു.