ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യനിക്ഷേപം തകൃതി. ഇന്നലെ രാത്രിയിലും മാലിന്യനിക്ഷേപം കണ്ടെത്തി. 9 വാഹനങ്ങള്‍ പിടികൂടി തിരുവനന്തപുരം നഗരസഭ. 45090 രൂപ പിഴ ഇടാക്കിയെന്ന് നഗരസഭ അറിയിച്ചു. മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് അറിയിച്ചു.
ഒരു മനുഷ്യജീവന് നഷ്ട്ടപെട്ടിട്ട് പോലും യാതൊരു കൂസലുമില്ലാതെ വീണ്ടും അതേ തോടിന്റെ മറ്റ് ഭാഗങ്ങളില്‍ മാലിന്യം വലിച്ചെറിയാന്‍ തുനിയുന്നത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. ഇതിനൊന്നും യാതൊരു ന്യായീകരണവും ഇല്ല. കര്‍ശനമായ നടപടികള്‍ തന്നെ സ്വീകരിക്കും. ആദ്യപടിയായി മാത്രമാണ് നിലവിലെ നിയമമനുസരിച്ചുള്ള പിഴ ചുമത്തിയത്. കൂടുതല്‍ തുകയുടെ പിഴയും വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കുന്നത് അടക്കമുള്ളവ സ്വീകരിക്കാനുള്ള നടപടികള്‍ തുടര്‍ന്ന് എടുക്കും.
മാലിന്യം നഗരസഭയുടെയോ സര്‍ക്കാരിന്റെയോ ജീവനക്കാരുടെയോ മാത്രം ഉത്തരവാദിത്തമല്ല. നമുക്കോരോരുത്തര്‍ക്കും അതില്‍ ഉത്തരവാദിത്തമുണ്ട്. നമ്മുടെ നഗരം മലീമസമായാല്‍ അത് നമ്മുടെ എല്ലാവരുടെയും വീഴ്ചയായി തന്നെ കാണണം. മാലിന്യം വലിച്ചെറിയുന്ന രീതി അവസാനിപ്പിക്കണം. എല്ലാത്തരം മാലിന്യങ്ങളും സംസ്കരിക്കാനുള്ള സംവിധാനം നഗരസഭയ്ക്കുണ്ടെന്നും മേയര്‍ ആര്യാ രാജേന്ദ്രന് വ്യക്തമാക്കി.
ആര്യാ രാജേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചത്
ഇന്നലെ രാത്രിയില്‍ നഗരത്തില്‍ വനിതകളുടെ ഹെല്‍ത്ത് സ്ക്വാഡാണ് രംഗത്തുണ്ടായിരുന്നത്. മൂന്ന് ടീമുകളായി വിവിധഭാഗങ്ങളില്‍ നടന്ന പരിശോധനകളില്‍ ആമയിഴഞ്ചാന്‍ തോടില്‍ മാലിന്യം നിക്ഷേപിക്കാന്‍ ശ്രമിച്ച 9 പേരെ വാഹനമടക്കം പിടികൂടി. ആകെ 45090 രൂപ വീതം പിഴ ചുമത്തി.
ഒരു മനുഷ്യജീവന് നഷ്ട്ടപെട്ടിട്ട് പോലും യാതൊരു കൂസലുമില്ലാതെ വീണ്ടും അതേ തോടിന്റെ മറ്റ് ഭാഗങ്ങളില്‍ മാലിന്യം വലിച്ചെറിയാന്‍ തുനിയുന്നത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. ഇതിനൊന്നും യാതൊരു ന്യായീകരണവും ഇല്ല. കര്‍ശനമായ നടപടികള്‍ തന്നെ സ്വീകരിക്കും. ആദ്യപടിയായി മാത്രമാണ് നിലവിലെ നിയമമനുസരിച്ചുള്ള പിഴ ചുമത്തിയത്. കൂടുതല്‍ തുകയുടെ പിഴയും വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കുന്നത് അടക്കമുള്ളവ സ്വീകരിക്കാനുള്ള നടപടികള്‍ തുടര്‍ന്ന് എടുക്കും. നേരത്തെ വ്യക്തമാക്കിയത് പോലെ മാലിന്യം നഗരസഭയുടെയോ സര്‍ക്കാരിന്റെയോ ജീവനക്കാരുടെയോ മാത്രം ഉത്തരവാദിത്തമല്ല. നമുക്കോരോരുത്തര്‍ക്കും അതില്‍ ഉത്തരവാദിത്തമുണ്ട്. നമ്മുടെ നഗരം മലീമസമായാല്‍ അത് നമ്മുടെ എല്ലാവരുടെയും വീഴ്ചയായി തന്നെ കാണണം. മാലിന്യം വലിച്ചെറിയുന്ന രീതി അവസാനിപ്പിക്കണം. എല്ലാത്തരം മാലിന്യങ്ങളും സംസ്കരിക്കാനുള്ള സംവിധാനം നഗരസഭയ്ക്കുണ്ട്. അതില്‍ എന്തെങ്കിലും സംശയമുള്ളവര്‍ നഗരസഭയില്‍ നേരിട്ടോ മേയറുടെ പരാതിപരിഹാര സെല്ലിലേയ്ക്കോ അതുമല്ലെങ്കില്‍ മേയറുടെ 94473 77477 എന്ന ഈ നമ്പറില്‍ നേരിട്ടോ ബന്ധപെടുക. ദയവായി മാലിന്യം വലിച്ചെറിയാതിരിക്കുക. ജനങ്ങളുടെ ജാഗ്രതയും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്. ആരെങ്കിലും മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ മേല്പറഞ്ഞ സംവിധാനങ്ങളില്‍ അറിയിച്ചാല്‍ കര്‍ശനനടപടി എടുക്കുന്നതാണ്.