ലോക്ക്ഡൗണ്‍ കാലം കുടുംബത്തിനായി മാറ്റിവയ്ക്കുന്നതിലെ സന്തോഷം പങ്കുവച്ച് നടി അമല പോള്‍. പരസ്പരം കാണാന്‍ പോലും കഴിയാത്ത ഒരു സമയത്തിലൂടെയാണ് ഇപ്പോള്‍ എല്ലാവരും കടന്നുപോകുന്നത്. സിനിമാ താരങ്ങള്‍ അടക്കമുള്ളവര്‍ ഇക്കാലയളവിലാകും ഒരു പക്ഷേ ഏറ്റവുമധികം വീട്ടുകാര്‍ക്കൊപ്പം ചിലവഴിച്ചിട്ടുണ്ടാകുക. ‘മത്സരയോട്ടം നിര്‍ത്തി പ്രിയപ്പെട്ടവരോട് സംസാരിക്കൂ’ എന്നാണ് അമല േപാളിന് പറയാനുള്ളത്. കസിന്‍സിനൊപ്പമുള്ള ചിത്രങ്ങളും അമല പോള്‍ പങ്കുവച്ചിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറില്ലാത്ത താരം ഇത്തവണ ആ നിയമം തെറ്റിക്കുകയാണ് എന്ന വിവരണത്തോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളത്.