കൊച്ചി: മികച്ച യുവ സംരഭകനുള്ള സംസ്ഥാന യുവജന ക്ഷേമ വകുപ്പിന്റെ സ്വാമി വിവേകാനന്ദന് യുവ പ്രതിഭ പുരസ്കാരം കൊച്ചി ആസ്ഥാനമായ ക്യാറ്റ് എന്റര്ടെയ്ന്മെന്റ് സ്ഥാപകന്‍ അമര്‍നാഥ് ശങ്കര്‍ മന്ത്രി ഇ.പി ജയരാജനില്‍ നിന്ന് സ്വീകരിച്ചു. 2018ലെ സംരംഭകത്വ മികവിനാണ് പുരസ്ക്കാരം. 2019ലെ പുരസ്കാരം പരിസ്ഥിതി സൗഹൃദ മാലിന്യ സംസ്ക്കരണ സാങ്കേതിക വിദ്യ അവതരിപ്പിച്ച ജാബിര്‍ കെ ഏറ്റുവാങ്ങി.
വിവിധ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന 25ഓളം യുവ പ്രതിഭകള്‍ക്കാണ് സ്വാമി വിവേകാനന്ദന് യുവ പ്രതിഭാ പുരസ്ക്കാരം വര്‍ഷംതോറും നല്‍കിവരുന്നത്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്നതാണ് ഈ പുരസ്ക്കാരം.