ഇ കോമേഴ്സ് ഭീമന്മാരായ ആമസോണ്‍ ഇന്ത്യയിലെ തങ്ങളുടെ ആദ്യ ടെലിവിഷന്‍ ശ്രേണി അവതരിപ്പിച്ചു. ഗാഡ്ജെറ്റുകള്‍, വീട്ടുപകരണങ്ങള്‍, ഫാഷന്‍ വസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ആമസോണ്‍ബേസിക്സ് ശ്രേണിയ്ക്ക് കീഴിലാണ് 50ഉം 55 ഇഞ്ചും വലിപ്പമുള്ള രണ്ട് ടെലിവിഷനുകള്‍ ആമസോണ്‍ വലിയ ലോഞ്ച് പ്രഖ്യാപനമില്ലാതെ തന്നെ അവതരിപ്പിച്ചിരിക്കുന്നത്.
4K എച്ഡിആര്‍ എല്‍ഇഡി ഡിസ്പ്ലേ പാനലുകളുമായി വിപണിയിലെത്തിയിരിക്കുന്ന ആമസോണ്‍ബേസിക്സ് ഫയര്‍ ടിവി, ഡോള്‍ബി വിഷന്‍, ഡോള്‍ബി അറ്റ്മോസ് ഫോര്‍മാറ്റുകള്‍ പിന്തുണയ്ക്കും വിധമാണ് തയ്യാറാക്കിയിരിക്കുന്നത്. 50ഇഞ്ച് ടിവിയ്ക്ക് 29,999 രൂപയും 55ഇഞ്ച് സ്മാര്‍ട്ട് ടിവിയ്ക്ക് 34,999 രൂപയുമാണ് വില. ആമസോണ്‍ ഇന്ത്യ വെബ്സൈറ്റ് വഴി പുത്തന്‍ ടിവികളുടെ വില്പന ആരംഭിച്ചു കഴിഞ്ഞു. ഷവോമി, ടിസിഎല്‍, ഹൈസെന്‍സ്, വ്യൂ തുടങ്ങിയ ബ്രാന്‍ഡുകളുടെ എന്‍ട്രി ലെവല്‍ 4K സ്മാര്‍ട്ട് ടിവികളുമായാണ് ആമസോണ്‍ബേസിക്സ് ഫയര്‍ ടിവി എഡിഷന് മത്സരിക്കുന്നത്.
പുത്തന്‍ ആമസോണ്‍ ടിവികള്‍ രണ്ട് വലിപ്പത്തിലാണ് വില്പനക്കെത്തിയിരിക്കുന്നത് എങ്കിലും രണ്ടിനും അള്‍ട്രാ എച്ച്ഡി (3840×2160 പിക്സല്‍) എല്‍ഇഡി സ്ക്രീനുകളാണ്. ഡോള്‍ബി വിഷന്‍ പിന്തുണയും എച്ച്ഡിആര്‍ പിന്തുണയുമുള്ള ഈ സ്ക്രീനുകള്‍ക്ക് 60വ്വ റിഫ്രഷ് റേറ്റും 178 ഡിഗ്രി വ്യൂവിങ് ആംഗിളുമുണ്ട്. ഡോള്‍ബി അറ്റ്മോസ് സപ്പോര്‍ട്ടുള്ള 20W സ്പീക്കര്‍ ആണ് ആമസോണ്‍ബേസിക്സ് ഫയര്‍ ടിവി എഡിഷന്റെ മറ്റൊരു പ്രത്യേകത.
1.9GHz ക്വാഡ് കോര്‍ അംലോജിക് ഒന്‍പതാം തലമുറ ഇമേജിംഗ് എഞ്ചിനാണ് ആമസോണ്‍ബേസിക്സ് ഫയര്‍ ടിവികള്‍ക്ക് കരുത്ത് പകരുന്നത്. സെറ്റ്ടോപ്പ് ബോക്സ്, ബ്ലൂ റേ പ്ലെയറുകള്‍, ഗെയിമിംഗ് കണ്‍സോളുകള്‍ എന്നിവ ബന്ധിപ്പിക്കാന്‍ യുഎസ്ബി 3.0, ഹാര്‍ഡ് ഡ്രൈവുകളെയും മറ്റ് യുഎസ്ബി ഉപകരണങ്ങളെയും ബന്ധിപ്പിക്കുന്നതിന് ഒരു യുഎസ്ബി 2.0 പോര്‍ട്ട്, മൂന്ന് എച്ച്ഡിഎംഐ 2.0 പോര്‍ട്ടുകള്‍ എന്നിവ ടിവിയിലുണ്ട്. സൗണ്ട്ബാറുകള്‍, റിസീവറുകള്‍ എന്നിവയ്ക്കായ് ഒരു ഐആര്‍ പോര്‍ട്ടും ഉള്‍പെടുത്തിയിട്ടുണ്ട്.
പ്രതീക്ഷിച്ചതുപോലെ തന്നെ ആമസോണ്‍ബേസിക്സ് ഫയര്‍ ടിവി ആമസോണിന്റെ ഫയര്‍ ടിവി ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ഫയര്‍ ടിവി സ്റ്റിക് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്കും ഫയര്‍ ടിവി സ്റ്റിക് അടിസ്ഥാനമായ ഒനിഡാ, അക്കായ് ടിവികളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം ഇത് തന്നെയാണ്. അതെ സമയം ഒരു സെറ്റ് ടോപ് സ്ഥാപിച്ച് മറ്റുള്ള സ്റ്റീമിലുള്ള പരിപാടികളും ആമസോണ്‍ബേസിക്സ് ഫയര്‍ ടിവി എഡിഷനില്‍ സുഗമമായി കാണാം. ആമസോണിന്റെ സ്വന്തം ഓടിടി പ്ലാറ്റ്ഫോം ആയ പ്രൈം വീഡിയോ മാത്രമല്ല മറ്റുള്ള ഓടിടികളായ നെറ്റ്ഫ്ലിക്ക്സ്, ഹോട്ട്സ്റ്റാര്‍, യൂട്യൂബ് എന്നിവ ആപ്പ് ഉപയോഗിച്ച് ആമസോണ്‍ബേസിക്സ് ഫയര്‍ ടിവിയില്‍ കാണാം.
27 1 minute read