MOBILETECHWEB

അംബാനിയുടെ വിഡിയോ പ്ലാറ്റ്‌ഫോം ജിയോമീറ്റ് എത്തി

കൊറോണ കാലവും ലോക്ക്ഡൗണും എത്തിയതോടെ വമ്പന്‍ കുതിപ്പ് നടത്തിയ സംരംഭമാണ് വിഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമായ സൂം. യുഎസ് കേന്ദ്രമാക്കിയ സൂമിന്റെ ഡൗണ്‍ലോഡുകളുടെ എണ്ണം റോക്കറ്റ് വേഗത്തിലാണ് കുതിച്ചത്. എന്നാല്‍ സൂമിനെ വെല്ലുവിളിച്ച് മുകേഷ് അംബാനി ഇതാ എത്തിക്കഴിഞ്ഞു.

സൗജന്യ വിഡിയോ കോണ്‍ഫറന്‍സ് ആപ്ലിക്കേഷനായ ജിയോ മീറ്റാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് അവതരിപ്പിച്ചിരിക്കുന്നത്. പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാണ്. വിഡിയോ കോളുകള്‍ക്കും നൂറ് പേര്‍ക്ക് വരെ പങ്കെടുക്കാവുന്ന മീറ്റിംഗുകളും ആപ്പ് ഉപയോഗപ്പെടുത്താം.

മൊബീല്‍ നമ്പറോ ഇമെയില്‍ ഐഡിയോ ഉപയോഗിച്ച് ആപ്പില്‍ റെജിസ്റ്റര്‍ ചെയ്യാം. ഉന്നത ഓഡിയോ, വിഡിയോ ഗുണനിലവാരത്തില്‍ മീറ്റിംഗുകള്‍ സാധ്യമാക്കുമെന്നാണ് ജിയോയുടെ അവകാശവാദം.

ഇന്‍സ്റ്റന്റ് മീറ്റിംഗുകള്‍ക്കും സ്‌കെഡ്യൂള്‍ഡ് മീറ്റിംഗുകള്‍ക്കും സംവിധാനമുണ്ട്. ഒരു ദിവസം എത്ര മീറ്റിംഗുകള്‍ വേണമെങ്കിലും ജിയോമീറ്റില്‍ സാധ്യമാണ്. 24 മണിക്കൂര്‍ വരെ തടസമില്ലാതെ ഒരു മീറ്റിംഗ് നടത്താം.

ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, ഐഒഎസ് ഓപ്പറേറ്റിംഗ് സംവിധാനങ്ങളിലെല്ലാം ജിയോ മീറ്റ് പ്രവര്‍ത്തിക്കും.

Tags

Related Articles

Back to top button
Close
Close