തശ്ശൂര്‍: അമേരിക്കയില്‍ കോവിഡ് വാക്സിന്റെ സമഗ്ര പരീക്ഷണത്തിന് നേതൃത്വം നല്കുന്ന സംഘത്തിലും മലയാളി സാന്നിധ്യം. തൃശ്ശൂര്‍ പഴയന്നൂര്‍ സ്വദേശിയും പിറ്റ്സ്ബര്‍ഗ് സര്‍വകലാശാല സെന്റര്‍ ഫോര്‍ വാക്സിന് റിസര്‍ച്ചിലെ ഗവേഷകനുമായ ഡോ. ശ്യാം നമ്പുള്ളിയാണ് സംഘത്തിലുള്ളത്. ലോകത്താദ്യമായി പോളിയോ വാക്സിന് വികസിപ്പിച്ചെടുത്തത് ഈ സര്‍വകലാശാലയുടെ പരീക്ഷണശാലയിലാണ്. പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഈ കേന്ദ്രം.
വൈറസ് ശരീരത്തില്‍ പ്രവേശിക്കാതിരിക്കാനുള്ള പ്രതിരോധവും പ്രവേശിച്ചവരില്‍ അതിനെ നശിപ്പിക്കുന്ന വിധത്തിലുള്ള സംരക്ഷണവുമാണ് ഈ വാക്സിനിലൂടെ ലക്ഷ്യമിടുന്നത്. ആന്റിബോഡി ഉണ്ടാക്കുകയും കോശങ്ങളെ വൈറസില്‍നിന്നും സംരക്ഷിക്കുകയും ചെയ്യുന്ന വിധത്തിലാണ് വാക്സിന്റെ പ്രവര്‍ത്തനം. സാര്‍സ് കൊറോണ വൈറസ് 2ല്‍ നിന്നുള്ള സ്പൈക്ക് പ്രോട്ടീനും നിര്‍വീര്യമാക്കപ്പെട്ട മീസില്‍സ് വൈറസുമടങ്ങുന്ന വാക്സിന്(എയ്റോകോംബിനന്റ് വെക്ടര്‍ വാക്സിന്) രൂപപ്പെടുത്താനാണ് ശ്രമമെന്ന് ഡോ. ശ്യാം പറഞ്ഞു. ലോകത്തിലെ ഏറ്റവും ഫലപ്രദമായ വാക്സിനുകളിലൊന്നായതിനാലാണ് മീസില്‍സ് വാക്സിനെ പരീക്ഷണത്തിലുള്പ്പെടുത്തിയത്. കുരങ്ങന്മാരിലുള്പ്പെടെ പരീക്ഷിച്ച മൂന്നുഘട്ടങ്ങളും വിജയകരമായിരുന്നു.
വൈറോളജിസ്റ്റായാണ് തുടക്കമിട്ടതെങ്കിലും ഗവേഷണത്തിലുള്ള താത്പര്യമാണ് ശ്യാമിനെ പിറ്റ്സ്ബര്‍ഗ് സര്‍വകലാശാലയിലെത്തിച്ചത്.
പഴയന്നൂര്‍ സര്‍ക്കാര്‍ ഹൈസ്കൂള്‍, ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജ് എന്നിവിടങ്ങളിലെ പഠനശേഷം മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ബി.എസ്സി. മൈക്രോബയോളജി ബിരുദം നേടി. തുടര്‍ന്ന് ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലെത്തി. ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനില്‍നിന്ന് മെഡിക്കല്‍ മൈക്രോബയോളജി, വൈറോളജിയില്‍ പിഎച്ച്.ഡി. നേടി. 2010 മുതല്‍ ക്ലിനിക്കല്‍ വൈറോളജിസ്റ്റായി സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ പ്രവര്‍ത്തിച്ചു. 2012മുതല്‍ അമേരിക്കയിലെ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ വൈറോളജിസ്റ്റാണ്.
തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂര്‍ വടക്കേത്തറ നമ്പുള്ളി (രാധാ നിവാസില്‍) പരേതനായ നാരായണന് നായരുടെയും (എന്‍.ജി. നായര്‍) രാധാ നായരുടെയും മകനാണ്. ഭാര്യ: നിഖില. മക്കള്‍: വാസുദേവ്, വരദ. സഹോദരങ്ങള്‍: ജീവന്, വിദ്യ.