ENTERTAINMENTMALAYALAM

‘അമ്മ’യ്ക്ക് കൊച്ചിയില്‍ ഇനി ആസ്ഥാന മന്ദിരം, ട്വന്റി 20 മോഡല്‍ സിനിമ വീണ്ടും വരുന്നു

കൊച്ചി : മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയ്ക്ക് കൊച്ചിയില്‍ ഒരു ആസ്ഥാന മന്ദിരം എന്ന സ്വപ്‌നം പൂവണിഞ്ഞു. കലൂര്‍ ദേശാഭീമാനി റോഡില്‍ പൂര്‍ത്തിയായ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മമ്മുട്ടിയും മോഹന്‍ലാലും ചേര്‍ന്നു നിര്‍വഹിച്ചു. നിലവില്‍ തിരുവനന്തപുരത്ത് ഓഫീസ് ഉണ്ടെങ്കിലും താരങ്ങള്‍ താമസിക്കുന്നത് ഏറെയും കൊച്ചിയില്‍ ആയതിനാലാാണ് ഇവിടെ ആസ്ഥാന മന്ദിരം വേണമെന്ന ആലോചന തുടങ്ങിയത് .
അഞ്ച് നിലകളിലായിട്ടാണ് അമ്മയുടെ ആസ്്ഥാന മന്ദിരം ഒരുക്കിയിരിക്കുന്നത്. എക്‌സിക്യൂട്ടീവ് കമ്മിറ്റി ഹാള്‍, ലോഞ്ച്, ലൈബ്രറി, 125 പേര്‍ക്ക് ഇരിക്കാവുന്ന എയര്‍ കണ്ടീഷന്‍ ചെയത തീയേറ്റര്‍, ആര്‍ട്ട് ഗാലറി, സിനിമ ചര്‍ച്ചകള്‍ക്കും സ്‌ക്രിപ്റ്റ് കേള്‍ക്കുന്നതിനായും സൗണ്ട് പ്രൂഫായ അഞ്ച് ഗ്ലാസ് ക്യാബിനുകള്‍, 30 ലേറെ പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന കഫ്ത്തീരിയ എന്നിവ അഞ്ച് നിലകളിലായി ഒരുക്കിയിട്ടുണ്ട്. പ്രവര്‍ത്തനം സുഗമമാക്കാന്‍ ജനറേറ്ററും ലിഫ്റ്റും ഒരുക്കിയിട്ടുണ്ട്.
ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തിനോടൊപ്പം അമ്മ രൂപീകൃതമായതിന്റെ സില്‍വര്‍ ജൂബിലി വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി അടുത്തു തന്നെ അമ്മയുടെ കൂട്ടായ്മയില്‍ പുതിയ ചിത്രവം നിര്മ്മിക്കാന്‍ ഒരുങ്ങുകയാണെന്ന വിവരവും മോഹന്‍ലാല്‍ അറിയിച്ചു. ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍ സൂപ്പര്‍ താരങ്ങള്‍ അടക്കം 130 ഓളം ആര്‍ട്ടിസ്റ്റുകളാണ് പങ്കാളികളാകുക. നേരത്തെ പുറത്തുവന്ന ട്വന്റി 20 മോഡലിലുള്ള ഈ ചിത്രത്തിന്റെ അണിയറയില്‍ 800 ഓളംപേര്‍ അണിനിരക്കും. വിഷയം ക്രൈം ത്രില്ലറായിരിക്കും . പ്രിയദര്‍ശനം ടെ.കെ രാജീവ് കുമാറും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുക. കഥയും ചിത്രത്തിന്റെ പ്രധാന പ്രമേയവും മറ്റും വെളിപ്പെടുത്തിയട്ടില്ല. മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസിന്റെ ബാനറിലായിരിക്കും ചിത്രം പുറത്തുവരുക. എന്നാല്‍ ഷൂട്ടിങ്ങ് എന്ന് ആരംഭിക്കുവാനാകുമെന്നു തീരുമാനിച്ചിട്ടില്ല. അതേസമയം അമ്മയുെട കൂട്ടായ്മയില്‍ ട്വന്റി 20 നിര്‍മ്മിച്ച താരം ദിലീപിനെ ഉദ്ഘാടന ചടങ്ങില്‍ നിന്നും അമ്മ ഒഴിവാക്കിയിരുന്നു.
അതിനിടെ കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെ വിവാദത്തില്‍ കുടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ ശ്രമം വിഫലമായി . ഇക്കാര്യം മറ്റൊരവസരത്തില്‍ ചര്‍ച്ച ചെയ്യാമെന്നു പറഞ്ഞു മോഹന്‍ലാല്‍ തടിയൂരി.

Related Articles

Back to top button