ENTERTAINMENTMALAYALAM

അന്ന് ആ വേദിയില്‍ നിന്ന് കരഞ്ഞ അമൃത സുരേഷ് തന്നെയാണോ ഇത്?

ചെറിയ പ്രായം മുതല്‍ സംഗീതം പഠിച്ച് മ്യൂസിക് റിയാലിറ്റി ഷോയിലൂടെ ജനപ്രീതി നേടി പിന്നീട് പല മേഖലകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് അമൃത സുരേഷ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സ്റ്റാര്‍ സിംഗര്‍ മ്യൂസിക് റിയാലിറ്റി ഷോ അമൃതയുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയ ഒന്നായിരുന്നു. ഒരുപാട് സിനിമകളില്‍ മികച്ച പാട്ടുകള്‍ പാടിയ അമൃത മികച്ച സംഗീത സംവിധായക കൂടിയാണ്.
നടന്‍ ബാലയുമായി പ്രണയത്തിലാവുകയും ഇരുവരും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു. ഇവര്‍ക്കൊരു മകളുണ്ട്. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും പിരിഞ്ഞ് താമസിക്കുകയും നിയമപരമായി ബന്ധം വേര്‍പ്പെടുത്തുകയും ചെയ്തു. മകള്‍ അവന്തിക അമൃതയ്‌ക്കൊപ്പമാണ് കഴിയുന്നത്.
സംഗീത ലോകത്ത് സജീവമായ അമൃതയും സഹോദരി അഭിരാമിയും ബിഗ് ബോസ് മലയാളം സീസണ്‍ 2വില്‍ മത്സരിച്ചിരുന്നു. ഇപ്പോഴിതാ താരം ഒരു കിടിലന്‍ ഫോട്ടോഷൂട്ട് നടത്തി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ഗംഭീര സ്‌റ്റൈലിഷ് മേക്കോവര്‍ നടത്തിയാണ് താരം ചിത്രത്തില്‍ വന്നിരിക്കുന്നത്.

Related Articles

Back to top button