ന്യൂഡല്‍ഹി: ലൈംഗിക പീഡനം നടത്തിയാല്‍ ക്രിമിനല്‍ കേസുകളില്‍നിന്ന് ഗവര്‍ണര്‍മാര്‍ക്ക് ഭരണഘടനാപരമായ പരിരക്ഷ ലഭിക്കുമോ എന്നകാര്യം സുപ്രീം കോടതി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച രാജ്ഭവനിലെ കരാര്‍ ജീവനക്കാരിയാണ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്
ഭരണഘടനയിലെ അനുച്ഛേദം 361 (2) പ്രകാരം രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ക്രിമിനല്‍ കേസുകളില്‍നിന്ന് പരിരക്ഷയുണ്ട്. രാഷ്ട്രപതി, ഗവര്‍ണര്‍ പദവികള്‍ വഹിക്കുന്ന കാലയളവില്‍ അവര്‍ക്കെതിരെ ഒരു ക്രിമിനല്‍ നടപടികളും പാടില്ല എന്നാണ് ഭരണഘടനയിലെ വ്യവസ്ഥ. എന്നാല്‍ ഈ പരിരക്ഷ ലൈംഗിക പീഡനം പോലുള്ള വിഷയങ്ങളില്‍ പാടുണ്ടോ എന്ന് കോടതി പരിശോധിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനാപരമായ ചുമതലകള്‍ക്ക് മാത്രമാണ് പരിരക്ഷയെന്നും, ലൈംഗിക പീഡനം ഗവര്‍ണറുടെ ചുമതലയുടെ ഭാഗമോണോയെന്ന് സുപ്രീം കോടതി പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗവര്‍ണര്‍ക്ക് ലഭിക്കുന്ന ഈ പരിരക്ഷ കാരണം തനിക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കയാണെന്ന് പരാതിക്കാരി ആരോപിച്ചു. ഗവര്‍ണര്‍ക്ക് ലഭിക്കുന്ന പരിരക്ഷയുടെ പരിധിയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും യോഗ്യതകളും രൂപപ്പെടുത്തണമെന്ന് ഹര്‍ജിക്കാരി സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് അന്വേഷിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നും രാജ്ഭവന്‍ മുന്‍ ജീവനക്കാരി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. തനിക്ക് സുരക്ഷ നല്‍കുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസിന് നിര്‍ദേശം നല്‍കണമെന്നും പരാതിക്കാരി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
ഋ****
86 1 minute read