മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അനാര്‍ക്കലി മരിക്കാര്‍. യുവ താരനിര അണിനിരന്ന ആനന്ദം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് അരങ്ങേറിയത്. സിനിമകളെക്കാള്‍ കൂടുതലായി താരത്തിന് ആരാധകരെ നേടിക്കൊടുത്തത് സോഷ്യല്‍ മീഡിയയാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു. ഏത് സാഹചര്യത്തിലും ആരോടും ഒന്നും നോക്കാതെ അഭിപ്രായം തുറന്നു പറയുന്ന അനാര്‍ക്കലിക്ക് നിരവധി ആരാധകരും അതുപോലെ വിമര്‍ശനങ്ങളുമുണ്ട്. പലപ്പോഴും സൈബര്‍ ആക്രമണങ്ങളും താരം നേരിടാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ഒരു വിവാഹ ചടങ്ങിലെ ചിത്രങ്ങളാണിത്. പള്ളിപെരുനാള് വൈബ്സ് എന്നാണ് താരം ചിത്രങ്ങള്‍ക്ക് ക്യാപ്ഷന്‍ നല്‍കിയത്.
ചട്ടയും മുണ്ടുമാണ് താരത്തിന്റെ വേഷം. സ്വിമ്മിങ് പൂളിലും മറ്റുമായി താരം വിവാഹം ആഘോഷമാക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. മുണ്ട് മടക്കി കുത്തി കിടിലന്‍ ലൂക്കിലാണ് താരം നില്‍ക്കുന്നത്.