ENTERTAINMENTMALAYALAM

അനശ്വരയോട് അവര്‍ ചോദിക്കുന്നു… 18 ആയതല്ലേ ഉള്ളൂ, ഇനി ബിക്കിനിയിട്ടാണോ വരിക?

ബാലതാരമായെത്തി മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് അനശ്വര രാജന്‍. 2019 ലെ വലിയ വിജയമായി ചിത്രങ്ങളിലൊന്നായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ചിത്രത്തിലെ കീര്‍ത്തി എന്ന നായിക വേഷത്തിലൂടെ അനശ്വര പ്രേക്ഷകരുടെ കൈയ്യടി നേടി. അനശ്വരയും മാത്യൂസ് തോമസും തമ്മിലുള്ള കെമിസ്ട്രിയും കൈയ്യടി നേടി. കഴിഞ്ഞ ദിവസമായിരുന്നു അനശ്വര 18ാം പിറന്നാള്‍ ആഘോഷിച്ചത്.
ഇപ്പോഴിതാ അനശ്വരയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സദാചാരണ ആക്രമണം അരങ്ങേറുകയാണ്. അനശ്വര പങ്കുച്ച പുതിയ ചിത്രമാണ് ആക്രമണം നേരിടുന്നത്. ബോള്‍ഡ് ലുക്കിലാണ് അനശ്വര ചിത്രത്തിലെത്തിയിരിക്കുന്നത്. രഞ്ജിത് ഭാസ്‌കര്‍ ആണ് ചിത്രം എടുത്തിരിക്കുന്നത്.
പൊതുവെ സിമ്പിള്‍ ലുക്കില്‍ എത്താറുള്ള അനശ്വരയുടെ ബോള്‍ഡ് ലുക്കിനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. 18 ആയല്ലേ ഉള്ളൂ അപ്പോഴേക്കും തുടങ്ങിയോ എന്നാണ് ഒരു കമന്റ്. അടുത്തത് ബിക്കിനിയായിരിക്കുമോ എന്നാണ് മറ്റൊരു കമന്റ്.
അശ്ലില കമന്റുകളും സദാചാര ആക്രണവും തുരുമ്പോഴും അനശ്വരയ്ക്ക പിന്തുണയുമായും നിരവധി പേരെത്തിയിട്ടുണ്ട്. ഡിയര്‍ ഗേള്‍സ് ആണങ്ങളമാരാണല്ലോ കമന്റ് നിറയെ എന്നാണ് ഒരു കമന്റ്. ഇഷ്ടമുള്ളത് ധരിക്കുകയും ഇഷ്ടമുള്ളത് പോലെ ജീവിക്കാനും അനശ്വരയ്ക്ക് അവകാശമുണ്ടെന്നവര്‍ പറയുന്നു. ട്രോളുകള്‍ക്ക് മറുപടിയും നല്‍കുന്നുണ്ട് ഇക്കൂട്ടര്‍.
ഉദാഹരണം സുജാതയിലൂടെയാണ് അനശ്വര മലയാളത്തില്‍ അരങ്ങേറുന്നത്. വാങ്ക് ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിന്റെ ടീസറും ട്രെയിലറുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴിലേക്കും അരങ്ങേറാന്‍ ഒരുങ്ങുകയാണ് അനശ്വര. തൃഷയുടെ രാംഗിയാണ് അരങ്ങേറ്റ ചിത്രം. ആദ്യരാത്രിയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

Tags

Related Articles

Back to top button
Close