BREAKING NEWSKERALANEWS

അഞ്ചലില്‍ യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവം; ഭര്‍ത്താവും രണ്ടു കൂട്ടാളികളും പിടിയില്‍

കൊല്ലം: അഞ്ചലില്‍ കിടപ്പുമുറിയില്‍ യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവും കൂട്ടാളികളും പിടിയില്‍. ഏറെ ഒച്ചപ്പാടുണ്ടാക്കിയ അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര(25) മരണത്തിലാണ് ഭര്‍ത്താവ് സൂരജും കൂട്ടാളികളും പിടിയിലായത്. അടൂര്‍ പറക്കോട് സ്വദേശിയായ സൂരജിനൊപ്പം രണ്ടു സഹായികളെയും പൊലീസ് പിടികൂടി. ഉറക്കത്തില്‍ ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് ആദ്യമുതല്‍ക്കേ സംശയിച്ചത്. സാഹചര്യത്തെളിവുകള്‍ ലഭിച്ചതോടെ സൂരജിനെയും കൂട്ടാളികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 10000 രൂപ നല്‍കി വാങ്ങിയ പാമ്പിനെക്കൊണ്ട് ഉത്രയെ കടിപ്പിക്കുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായാണ് സൂചന.

ഉത്രയുടെ മരണത്തില്‍ ഭര്‍ത്താവിന് പങ്കുണ്ടെന്നുകാട്ടി റൂറല്‍ എസ്.പി ഹരിശങ്കറിന് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. ഏറം വെള്ളിശേരില്‍ വീട്ടില്‍ 25കാരിയായ ഉത്ര വീട്ടിനുള്ളില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിലാണ് ദുരൂഹത ആരോപിച്ചാണ് അച്ഛന്‍ വിശ്വസേനനും, അമ്മ മണിമേഖലയും പരാതി നല്‍കിയത്.

മെയ് ഏഴിനാണ് ഏറത്തെ കുടുംബ വീട്ടില്‍ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ ഉത്രയെ കണ്ടെത്തിയത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോള്‍ ഇടത് കൈയ്യില്‍ പാമ്പ് കടിയേറ്റതിന്റെ പാട് കണ്ടെത്തി. അടൂരിലെ ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് പാമ്പ് കടിയേറ്റതിനെ തുടര്‍ന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടില്‍ എത്തിയപ്പോഴാണ് ഉത്രയ്ക്ക് രണ്ടാമതും സര്‍പ്പ ദംശനമേറ്റത്. ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് പാമ്പ് കടിയേറ്റതും രാത്രിയിലായിരുന്നു. വീട്ടില്‍ ബോധം കെട്ട് വീണ ഉത്രയുടെ കാല് പരിശോധിച്ചപ്പോഴാണ് പാമ്പ് കടിച്ചതായി അന്ന് മനസ്സിലായത്.</p>

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close