തൃശൂര്‍: ക്രൈസ്തവ സമൂഹം ഓരോ വര്‍ഷവും കൂടുതല്‍ വിവേചനം അനുഭവിക്കുന്നുവെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത. മുന്നോക്ക സമുദായം എന്ന് പറയുമെങ്കിലും എല്ലാ കാര്യത്തിലും പിന്നോക്കം പോകുന്ന സമുദായമായി മാറുകയാണ് ക്രൈസ്തവരെന്നും അദ്ദേഹംമാര്‍ ആന്‍ഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത പറഞ്ഞു. തൃശൂരില്‍ സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരായ തൃശൂര്‍ അതിരൂപതയുടെ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജൂലൈ മൂന്നിനെ അവധി ദിവസമായി പ്രഖ്യാപിക്കാന്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ്. എന്നാല്‍, ആ ദിവസം പ്രധാനപ്പെട്ട പരീക്ഷകള്‍ പോലും വയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കി. എന്നാല്‍ എന്താണ് കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന് സര്‍ക്കാര്‍ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. പരസ്യപ്പെടുത്തിയാലും നടപ്പാക്കുമോ എന്നും ഉറപ്പില്ലെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത പറഞ്ഞു. സംസ്ഥാന സര്‍ക്കാരിതിരെയുള്ള തൃശൂര്‍ അതിരൂപത കത്തോലിക്ക സഭയുടെ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ ആന്‍ഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത. ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, ജൂലൈ 3 അവധി ദിനമായി പ്രഖ്യാപിക്കുക, ക്രൈസ്തവസഭയോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ധര്‍ണ്ണ.
107 Less than a minute