ENTERTAINMENTMALAYALAM

ഓണം സ്‌പെഷ്യല്‍ ടിഷ്യൂ സെറ്റ് സാരിയില്‍ തിളങ്ങി അനിഘാ

ബാലതാരമായെത്തി മലയാള സിനിമയില്‍ ചുവടുറപ്പിച്ച താരമാണ് അനിഘാ സുരേന്ദ്രന്‍. ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ചിത്രങ്ങള്‍ ഏറെ പ്രേക്ഷക പ്രശംസ നേടാറുണ്ട്.ഇപ്പോഴിതാ, ഓണത്തോടനുബന്ധിച്ച് താരം നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. സാരിയിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ മനു മുളന്തുരുത്തിയാണ് അനിഘയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ദിവ വുമന്‍സ് ക്ലോത്തി0ഗ് സ്റ്റോറാണ് സാരി ഡിസൈന്‍ ചെയ്തത്. റെഡ് ബോര്‍ഡെര്‍ഡ് ടിഷ്യൂ സെറ്റ് സാരിയാണ് അനിഘാ അണിഞ്ഞിരിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയായിരുന്നു അനിഘയുടെ അരങ്ങേറ്റം. അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും താരം സ്വന്തമാക്കി.

Related Articles

Back to top button