BREAKING NEWSENTERTAINMENTMALAYALAM

അനില്‍ നെടുമങ്ങാടിന് നാടിന്റെ അന്ത്യാഞ്ജലി,വീട്ടുവളപ്പില്‍ സംസ്‌കരിച്ചു

തിരുവനന്തപുരം: നടന്‍ അനില്‍ നെടുമങ്ങാടിന് അന്ത്യാഞ്ജലി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന മൃതദേഹം നെടുമങ്ങാട്ടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
അനില്‍ നെടുമങ്ങാട് ഇനി ദീപ്തമായ ഓര്‍മ്മ. അപ്രതീക്ഷിതമായി വിടപറഞ്ഞ പ്രിയസുഹൃത്തിന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ രാവിലെ മുതല്‍ തൊടുപുഴ ജില്ല ആശുപത്രിയിലേക്ക് ആളുകളുടെ പ്രവാഹമായിരുന്നു. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതിന് പിന്നാലെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. രാത്രി ഏഴരയോടെ തിരുവനന്തപുരത്തേക്ക് മൃതദേഹം എത്തിച്ചു. ഭാരത് ഭവനില്‍ എത്തിയ പലരും വിങ്ങിപ്പൊട്ടി.
പിന്നെ ജന്മനാടായ നെടുമങ്ങാട്ടേക്ക് മൃതദേഹം എത്തിച്ചു. ഒന്‍പതരയോടെയായിരുന്നു സംസ്‌ക്കാരം. വെള്ളയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപ്രതീക്ഷിത അപകടമുണ്ടായത്. തൊടുപുഴയില്‍ പീസ് എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു അനില്‍. ക്രിസ്മസ് ദിനത്തില്‍ ഷൂട്ടിംഗ് ഇല്ലാതിരുന്നതിനാല്‍ ലൊക്കേഷന് അടുത്തുള്ള മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കയത്തില്‍പെടുകയായിരുന്നു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker