BREAKING NEWSKERALALATEST

‘ഞാന്‍ സാത്താന്റെ സന്തതിയല്ല, പിണറായിക്ക് മുന്‍പിലുള്ള കുരിശ്’: അനില്‍ അക്കര

കൊച്ചി: താന്‍ സാത്താന്റെ സന്തതിയല്ല, പിണറായിക്ക് മുന്‍പിലുള്ള കുരിശാണെന്ന് അനില്‍ അക്കര എം.എല്‍.എ. ലൈഫ് മിഷന്‍ ക്രമക്കേട് സംബന്ധിച്ച അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത് ചെയര്‍മാനെന്ന നിലയില്‍ മുഖ്യമന്ത്രിക്കും എം. ശിവശങ്കരനും യു.വി. ജോസിനുമേറ്റ തിരിച്ചടിയാണെന്നും അനില്‍ അക്കര മാധ്യമങ്ങളോട് പറഞ്ഞു. സി.ബി.ഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്നാണ് സി.പി.എം ഇപ്പോള്‍ ആരോപിക്കുന്നത്. അങ്ങനെയെങ്കില്‍ വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ പ്രേരിതമാകില്ലേ? മകന്‍ കുടുങ്ങുമെന്ന ഭയമാണ് കോടിയേരി ബാലകൃഷ്ണനെന്നും അനില്‍ അക്കര പറഞ്ഞു.
ഫോറിന്‍ കോണ്‍ട്രിബ്യഷന്‍ റെഗുലേഷന്‍ ആക്ട് സെക്ഷന്‍ 35 പ്രകാരമാണ് ലൈഫ് മിഷനില്‍ സി.ബി.ഐ കേസെടുത്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അറിയാതെ വിദേശസഹായം സ്വീകരിക്കുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥ ലംഘിച്ചെന്നു കാട്ടിയാണ് കേസ്.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ കൊച്ചിയിലും തൃശൂര്‍ സി.ബി.ഐ റെയ്ഡ നിടത്തിയിരുന്നു. യൂണിടാക് ബില്‍ഡേഴ്‌സിന്റെ ഓഫീസിലും ഉദ്യോഗസ്ഥരുടെ വീടുകളിലുമാണ് പരിശോധന. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ലൈഫ് മിഷന്‍ ഓഫീസിലും പരിശോധനയ്‌ക്കെത്തുമെന്ന വിവരമാണ് സി.ബി.ഐ വൃത്തങ്ങള്‍ നല്‍കുന്നത്.
ഇതിനിടെ ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് സി.ബി.ഐ കേസെടുത്ത നടപടിയെ വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് എം.എല്‍.എയുടെ പരാതിയില്‍ കേസെടുത്ത സി.ബി.ഐ നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണ്. ലൈഫ്മിഷനുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷിക്കുമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ പരസ്യ പ്രസ്താവന നടപ്പിലാക്കിയമട്ടിലാണ് സി.ബി.ഐ പ്രവര്‍ത്തിച്ചതെന്നും സി.പി.എം പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.

Related Articles

Back to top button