KERALALATEST

അനില്‍ അക്കരയ്ക്ക് ഭീഷണി: പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് ഡി.ജി.പിക്ക് ടി.എന്‍. പ്രതാപന്റെ കത്ത്

തൃശൂര്‍: ലൈഫ് ഭവന പദ്ധതിയിലെ അഴിമതി പുറത്ത് കൊണ്ട് വരുന്നതിന് നിയമപരമായ ഇടപെടല്‍ നടത്തിയ അനില്‍ അക്കര എം.എല്‍.എയെ അപായപ്പെടുത്തുമെന്ന് ടെലിഫോണിലൂടെയും വീട്ടുപരിസരത്ത് വന്നും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ടി.എന്‍ പ്രതാപന്‍ എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് സെക്രട്ടറി, ഡിജിപി എന്നിവര്‍ക്ക് എം.പി കത്ത് നല്‍കി.
അനില്‍ അക്കരയെ അപായപ്പെടുത്താന്‍ ഡി.വൈ.എഫ്.ഐയെ കൂടാതെ വാടക സംഘങ്ങളെക്കൂടി രംഗത്ത് ഇറക്കിയിരിക്കുകയാണ്. ഭീഷണിപ്പെടുത്തിയാലും ആക്രമണം നടത്തിയാലും ആക്ഷേപിച്ചാലും അഴിമതി വെളിച്ചത്ത് കൊണ്ടുവരുന്നതില്‍നിന്നും പുറകിലോട്ട് പോകില്ലെന്ന് ടി.എന്‍. പ്രതാപന്‍ പറഞ്ഞു.
ഭരണകൂട പിന്തുണയോട് കൂടിയ ആസൂത്രണമാണ് ഇപ്പോള്‍ എംഎല്‍എയ്ക്കു നേരെ നടക്കുന്നത് . രാഷ്ട്രീയമായി മാത്രമായിരുന്നുവെങ്കില്‍ കോണ്‍ഗ്രസ് നേരിടുകയും സംരക്ഷണം കൊടുക്കുകയും ചെയ്യും. എന്നാല്‍ ഭരണകൂട പിന്തുണയോടെ നടക്കുന്ന ഗൂഢാലോചനയായതിനാലാണ് ആഭ്യന്തര വകുപ്പില്‍ നിന്നും പ്രത്യേകം സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Back to top button